NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Saturday, October 25, 2014



സാഹിത്യോത്സവത്തില്‍ വിജയത്തിളക്കം
അഭിനന്ദനങ്ങള്‍!!!

ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 17-10-2014 നു വെള്ളിയാഴ്ച്ച അഴിയന്നൂര്‍ എ.യൂ.പി.സ്ക്കൂളില്‍ വെച്ച് നടത്തിയ സാഹിത്യോത്സവത്തില്‍ നമ്മുടെ വിദ്യാലയം തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. സാഹിത്യക്വിസ്, നാടന്‍പാട്ട് എന്നീ ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടി.
സാഹിത്യക്വിസില്‍ രഹ്ന.പി, ശ്രുതി സി.പി എന്നിവരും, നാടന്‍പാട്ടില്‍ പാര്‍വ്വതി പി.എം, ശ്രുതി കെ, വൃന്ദ, വിനോദ്, ശബരീനാഥ് എന്നിവരാണ് വിജയികളായത്.

Thursday, October 16, 2014


ലോക 'വൈറ്റ്കെയ്ന്‍ ' ദിനത്തില്‍ സ്നേഹസന്ദേശവുമായി നല്ലപാഠം കൂട്ടുകാരെത്തി..




ലോകവൈറ്റ്കെയ്ന്‍ ദിനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടുകൊണ്ട് ശബരി പി.ടി.ബി.സ്മാരക ഹയര്‍സെണ്ടറി സ്കുളിലെ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തോട്ടര ഹെല്ലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയം സന്ദര്‍ശിച്ചു. അന്ധതയെ തോല്പിച്ച് വിവിധ വസ്തുക്കളുടെ നിര്‍മ്മാണത്തിലേര്‍പ്പെടുകയും കമ്പ്യൂട്ടര്‍ പഠനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന കുട്ടികള്‍ അതിഥികള്‍ക്ക് അത്ഭുതമായി. പ്രസ്തുത വിദ്യാര്‍ത്ഥികളുമായി കുറേനേരം ചിലവഴിക്കുവാനും ചങ്ങാത്തം കൂടാനും അവര്‍ സമയംകണ്ടെത്തി. ഹെല്ലന്‍ കെല്ലര്‍ സ്മാരക വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ ശ്രീ ബിജു ആര്‍ ടി, അധ്യാപകരായ ശ്രീ കെ.ബാലസുബ്രഹ്മണ്യന്‍ , ശ്രീ സുരേഷ്. എന്നിവര്‍ നല്ലപാഠം കൂട്ടുകാരെ സ്വീകരിച്ചു. ലോക വൈറ്റ്കെയ്ന്‍ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാലയത്തിലെ പഠനരീതികളേക്കുറിച്ചും ഹെല്ലന്‍കെല്ലര്‍സ്മാരക വിദ്യാലയത്തിലെ സീനീയര്‍ ടീച്ചര്‍ ശ്രീമതി സി.. ഉഷ കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കി. നല്ലപാഠം യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി എം. കോമളവല്ലി, കെ. അജിത്. എം. ആര്‍ പ്രമോദ്, ശ്രീ എം.പി അനില്‍കുമാര്‍, ശ്രീമതി ശില്പ, നല്ലപാഠംസ്കൂള്‍ യൂണിറ്റ് പ്രസി. കുമാരി ആതിര, സ്ക്കൂള്‍ ലീഡര്‍ മുഹമ്മദ് സഫ് വാന്‍ എന്നിവര്‍ സ്നേഹ സന്ദര്‍ശനത്തിനു നേതൃത്വം നല്‍കി. പ്രമുഖ വിദ്യാഭ്യാസ-ശാസ്ത്ര-സാമൂഹ്യ പ്രവര്‍ത്തകനും ആദ്യ പ്രധാനാധ്യാപകനുമായിരുന്ന ശ്രീ പി.ടി.ഭാസ്ക്കരപ്പണിക്കരുടെ ജന്മദിനവും ലോകവൈറ്റ്കെയ്ന്‍ ദിനവുമായ ഒക്ടോബര്‍ 15നു തോട്ടര ഹെല്ലന്‍കെല്ലര്‍ സ്മാരക വിദ്യാലയത്തിലേക്ക് സൗഹൃദ സന്ദര്‍ശനം നടത്തിയ നല്ലപാഠം യൂണിറ്റ് പ്രവര്‍ത്തകര്‍ക്ക് പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ ആശംസകളേകി.

Saturday, October 11, 2014


കലാ-കായികമേള സമാപിച്ചു.


















അടക്കാപുത്തൂര്‍ ശബരി.പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്കൂളിലെ ഈ വര്‍ഷത്തെ കലാ കായികമേളകള്‍ സമാപിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസി. ശ്രീ കെ.സി രാമന്‍കുട്ടി മേളകള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസി. ശ്രീ ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. തൃക്കടീരി പഞ്ചായത്ത് മെംബര്‍ ശ്രീമതി ഖദീജ, പി.ടി.എ വൈസ്. പ്രസി. ശ്രീ കെ. ടി. മുരളീമോഹന്‍, പ്രിന്‍സിപ്പല്‍ ടി.ഹരിദാസ്, കായികാധ്യാപകന്‍ ശ്രീ എം. പി. അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. വര്‍ണശഭളമായ മാര്‍ച്ച്പാസറ്റിനു ശേഷം കായിക താരങ്ങള്‍ക്ക് ശ്രീ കെ അജിത് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പറമെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കായികമത്സരങ്ങളില്‍ പങ്കെടുത്തു.പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ സ്വാഗതവും അക്ഷയ് അജിത് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീമതി. സി. ജീ. ഗീത ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശ്രീ എം. പ്രശാന്ത്, ശ്രീ എം. ആര്‍ പ്രമോദ്, ശ്രീ . സി. മുഹിനുദ്ദീന്‍, അഖില്‍ സി. ആര്‍ , എന്നിവര്‍ സംസാരിച്ചു. കായികതാരങ്ങള്‍ക്കുള്ള മെഡലുകള്‍ ശ്രീ പാലക്കാവില്‍ കൃഷ്ണന്‍ സംഭാവന ചെയ്തു.

Tuesday, October 7, 2014


ജീവിത സായാഹ്നത്തില്‍ നന്മയുടെ സ്നേഹസന്ദേശം

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസിലെ നല്ല പാഠം യൂണിറ്റായ 'നന്മ' യുടെ ആഭിമുഖ്യത്തില്‍ ലോകവൃദ്ധ ദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി വിഷമതകള്‍ അനുഭവിക്കുന്ന ജീവിത സായാഹ്നത്തില്‍ എത്തിയ വൃദ്ധജനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തു. അര്‍ഹരായ അഞ്ചു മുതിര്‍ന്ന പൗരന്മാരുടെ ഭവന സന്ദര്‍ശനം നടത്തി അവരെ ആദരിച്ചതിനുശേഷമാണ് കുട്ടികളും ജീവനക്കാരും സമാഹരിച്ച തുക കൈമാറിയത്.


പ്രധാനാധ്യാപകന്‍ കെ.ആര്‍ വണുഗോപാല്‍ , നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍ എം. കോമളവല്ലി നന്മയൂണിറ്റ് പ്രസി. ആരതി സെക്രട്ടറി അഭിഷേക് സ്ക്കൂള്‍ ലീഡര്‍ മുഹമ്മദ് സഫ് വാന്‍ ഒ. കെ, അധ്യാപകരായ ശ്രീകുമാര്‍ പി, .ടി പ്രസാദ്, എം.ആര്‍ മൃദുല, എന്നിവര്‍ നേതൃത്വം നല്‍കി.


ഹൃദയദിനം





ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, സെമിനാര്‍ എന്നിവ നടന്നു. ശ്രീ എം. പ്രശാന്ത് മാസറ്റര്‍, ശ്രീമതി ആര്‍. രമാദേവീ ടീച്ചര്‍, ശ്രീമതിആര്‍ രത്നകുമാരി, ശ്രീമതിഎ. പ്രീത, ശ്രീമതിപി. വിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.


നല്ലപാഠം നൈപുണ്യ ശില്പശാല









വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ നല്ലപാഠം ഒരുക്കുന്ന നൈപുണ്യ ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം പ്രധാനാധ്യാപകന്‍ ശ്രീ ക.ആര്‍ വേണുഗോപാല്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ഹരിദാസ്, മനോരമ സബ് എഡിറ്റര്‍ ആര്‍ ശശിശേഖര്‍ നല്ലപാഠം ജില്ലാ കോ ഓര്‍ഡിനറ്റര്‍ അഭിലാഷ് ജോസ്, അധ്യാപക ജില്ലാ കോ ഓര്‍ഡിനറ്റര്‍ എ കോമളവല്ലി എന്നിവര്‍ സംസാരിച്ചു.
പ്രസിദ്ധ മനശാസ്ത്രജ്‍ഞന്‍ ‍ഡോ. വെള്ളിനേഴി അച്ച്യുതന്‍കുട്ടി ക്ലാസ് നയിച്ചു.
സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയായിരുന്നു ക്ലാസ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, സ്വഭാവ രൂപീകരണവും വ്യക്തിത്വവികാസവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ശില്‍പ്പശാല. കുട്ടികളുമായുള്ള സംവാദവുമുണ്ടായി.