NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, November 24, 2014


അറബിക് കലാകിരീടം അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് നിലനിര്‍ത്തി


ചെര്‍പ്പുളശേരി ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ അറബിക് സാഹിത്യോത്സവത്തില്‍ അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് നിലനിര്‍ത്തി.
മത്സരയിനങ്ങളില്‍ ആകെയുള്ള 19 ഇനങ്ങളില്‍ 17 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. രണ്ടു വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനം ലഭിച്ചതൊഴികെ ബാക്കി പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് അറബിക് കലാകിരീടം കരസ്ഥമാക്കിയിരുന്നു. അറബിക് അധ്യാപകന്‍ ശ്രീ സി. മുഹിനുദ്ദീന്‍ മാസ്റ്ററുടെ പരിശീലനത്തിലൂടേയും മറ്റ് അധ്യാപക-അനധ്യാപകരുടേയും സ്ക്കൂള്‍ മാനേജമന്റ് പി.ടി. എ എന്നിവരുടെ പ്രോത്സാഹനവുമാണ് വിദ്യാലയത്തിന്റെ ഈ വിജയത്തിളക്കത്തിനു കാരണം.

Saturday, November 22, 2014


എന്‍.സി.സി ദിനം ആചരിച്ചു.




അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസി ലെ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അറുപത്തിയാറാമത് എന്‍.സി.സി ദിനം ആചരിച്ചു. വിദ്യാലത്തില്‍ നിന്നും അടക്കാപുത്തൂര്‍ സെന്റര്‍ വരെ നടത്തിയ എന്‍.സി.സി കാഡറ്റുകളുടെ സന്ദേശറാലി സ്റ്റാഫ് സെക്രട്ടറിയും സീനിയര്‍ അധ്യാപകനുമായ ശ്രീ എം. പ്രശാന്ത് ഫ്ലാഗ്ഓഫ് ചെയ്തു. ചീഫ് ഓഫീസര്‍ എം. ആര്‍ പ്രമോദ് , സുബേദാര്‍ ശിവകുമാര്‍ , കെ. അജിത് എന്നിവര്‍ പങ്കെടുത്തു. പരിസരശുചീകരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി കാഡറ്റുകള്‍ ഏറ്റെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു.

Wednesday, November 12, 2014

പിറന്നാള്‍ മധുരത്തിനു പകരം പുസ്തക വിതരണം






 കൂട്ടുകാരുടെ പിറന്നാള്‍ ദിനത്തില്‍ മധുരം നല്‍കുന്നതിനു പകരം പുസ്തകവിതരണം ചെയ്തു വിദ്യാര്‍ത്ഥികള്‍ മാതൃകയായി. അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ പദ്ധതിക്കു തുടക്കം കുറിച്ചത്. നന്മ യൂണിറ്റ് അംഗമായ പാര്‍വ്വതിയാണ് തന്റെ അമ്മയായ ശ്രീമതി വാണീദേവിയേയും കൂട്ടിവന്ന് പുസ്തകമില്ലാത്ത കൂട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിയത്. സ്ക്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ മുഹമ്മദ് സഫ് വാന്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. ശ്രീ എം പ്രശാന്ത്, ശ്രീമതി എം കോമളവല്ലി,ശ്രീമതി വാണീദേവി, ശ്രീ കെ അജിത് അന്നിവര്‍ സംസാരിച്ചു. പിന്നീട്  കുട്ടികളും അധ്യാപകരും തങ്ങളുടെ പിറന്നാള്‍ പ്രമാണിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.വരും ദിവസങ്ങളില്‍ ധാരാളം പുസ്തകങ്ങള്‍ ശേഖരിച്ച് അര്‍ഹരായ കൂട്ടുകാര്‍ക്ക് നല്‍കി സഹായിക്കലാണ് നല്ലപാഠം യൂണിറ്റിന്റെ ലക്ഷ്യം.

 ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയവര്‍










ചെര്‍പ്പുളശേരി ഉപജില്ലാ കായികമേള, ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേളകളില്‍ ഒന്നും രണ്ടും  സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയവര്‍ അധ്യാപകര്‍ പി.ടി.എ ഭാരവാഹികള്‍ ​എന്നിവര്‍ക്കൊപ്പം. സ്ക്കൂള്‍ അസംബ്ലിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ത.

Wednesday, November 5, 2014

 ആഭ്യ ന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥികള്‍ക്കയച്ച കത്ത് ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചു.


ബഹുമാനപ്പെട്ട ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല നല്ലപാഠം യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കി എഴുതിയ കത്ത് പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍ സ്ക്കൂള്‍ അസംബ്ലിയില്‍ കുട്ടികളെ അറിയിക്കുകയും ശ്രീമതി കോമളവല്ലി ടീച്ചര്‍ കത്ത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തത് കുട്ടികള്‍ക്ക് വലിയ അംഗീകാരവും പ്രചോദനവുമായി. പഠനത്തിലും നമ്മള്‍ ഉയര്‍ന്ന നിലവാരം കൈവരിക്കണമെന്ന അധ്യാപകരുടെ ആഹ്വാനം കുട്ടികള്‍ ഉള്‍ക്കൊണ്ടു.ഭരണത്തിന്റെ  ഉന്നത തലങ്ങളില്‍ നിന്ന് ലഭിച്ച ഈ പ്രോത്സാഹനത്തെ ഏറെ വിലമതിക്കുന്നെന്ന് കുട്ടികള്‍ അറിയിച്ചു.