NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday, September 29, 2015


ഹിന്ദി വാരം സമാപിച്ചു.
 



ശബരി പി.ടി.ബി.സ്മാരകഹയർസെക്കൻഡറിസ്കൂളിൽകഴിഞ്ഞഒരാഴ്ചയായിനടത്തിവന്നിരുന്നഹിന്ദിവാരം സമാപിച്ചു. രാവിലെനടത്തിയ ഹിന്ദിഅസംബ്ലിയിൽ പ്രധാനാധ്യാപകൻകെ. ആർ. വേണുഗോപാൽസംസാരിച്ചു.
സമാപന സമ്മേളനംസാവിത്രി ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി. സുഭദ്രടീച്ചർ, കെ. അജിത്, പി.
ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഹിന്ദി കലാപരിപാടികളും സമ്മാനവിതരണവുംഉണ്ടായി. ഹിന്ദി സാഹിത്യ മഞ്ച് പ്രസിഡണ്ട് റിസ്ന സ്വാഗതവും സെക്രട്ടറി വർഷ ടി നന്ദിയും പറഞ്ഞു.

ഭിന്നശേഷിവിദ്യാർത്ഥികൾക്കും
രക്ഷിതാക്കള്‍ക്കും
നല്ലപാഠം ശിൽപശാല









അടക്കാപുത്തൂർ ശബരി പി. ടി. ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ നല്ലപാഠം യൂണിറ്റ് അടക്കാപുത്തൂർ ആട്ടോഡ്രൈവേഴ്സ് യൂണിയനുമായി സഹകരിച്ച് ചെർപ്പുളശ്ശേരി അമ്മ മൾട്ടിസ്പെഷ്യാലിറ്റി ക്ളിനിക്ക് ഭിന്നശേഷിയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പഠനശില്പശാലയും കൗണ്‍‍സലിങ് ക്ലാസും സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സുമേഷ്, ഒക്ക്യുപേഷനൽ തെറോപ്പിസ്റ്റ് സുധ, സ്പീച്ച് തെറോപ്പിസ്ററ് ഷാഹിന, സൈക്കോളജിസ്റ്റ് ദിനു എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ കെ ആർ വേണുഗോപാല്‍, എം പ്രശാന്ത്, എം കോമളവല്ലി, കെ അജിത്, ആട്ടോ ‌ഡ്രൈവേഴ്സ് യൂണിയന്‍ ഭാരവാഹികളായ രാമചന്ദരന്‍,ഉണ്ണികൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായി. സമ്മാനദാനവും നടത്തി.