NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday, May 31, 2016


കുചേലവൃത്തം പദംചൊല്ലി
പ്രഥമാധ്യാപകന്‍ പദവിയൊഴിഞ്ഞു.

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പഠിച്ച് അവിടെത്തന്നെ അധ്യാപകനും തൂടര്‍ന്ന് പ്രധാനാധ്യാപകനുമായി കുറച്ചുകാലം ഹയര്‍‍‍‍‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജും വഹിച്ച് ദീര്‍ഘകാലത്തെ സേവനത്തില്‍‍ നിന്നും വിരമിക്കുന്ന ശ്രീ കെ.ആര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രക്ഷിതാക്കളും നാട്ടുകാരും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വിവിധ കലാ സാഹിത്യ രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നാടിനും വിദ്യാലയത്തിനും സമര്‍പ്പിച്ച ശ്രീ കെ.ആര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ കഥകളി സംഗീതത്തില്‍ കൂടി അറിവു സമ്പാദിച്ചിട്ടുണ്ട്. യാത്രയയപ്പ് വേളയില്‍ കലാമണ്ഡലം ശ്രീകുമാറും സംഘവും അവതരിപ്പിച്ച കുചേലവൃത്തം കഥകളിക്ക് വായ്പ്പാട്ടേകി കലാവിരുന്നു സമ്മാനിച്ചാണ് സര്‍വ്വീസില്‍ നിന്നും അദ്ദേഹം വിരമിച്ചത്. സ്ക്കൂള്‍ വാര്‍ഷികാഘോഷവേളകളില്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ നിരവധി സംഗീതശില്പങ്ങള്‍ കലാസ്വാദകര്‍ക്ക് പ്രിയങ്കരമായിരുന്നു.
വാര്‍ഡ് മെമ്പര്‍ ശ്രീ കെ.ടി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച യാത്രയയപ്പ് സൗഹൃദസംഗമത്തില്‍ ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ എം. ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ ടി.ജയപ്രകാശ് മുന്‍ അധ്യാപകനും വെള്ളിനേഴി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും ആയിരുന്ന ശ്രീ ഇ രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുന്‍ അധ്യാപകന്‍ ശ്രീ എം. രാമചന്ദ്രന്‍, ശ്രീ പി. പ്രേമകുമാരന്‍, ശ്രീമതി പി. കാര്‍ത്ത്യായനിക്കുട്ടി, ശ്രീമതി ടി. സുഭദ്ര, ചെര്‍പ്പുളശേരി നഗരസഭാ കൗണ്‍സിലര്‍ ശ്രീ സാദിഖ് അലി, ശ്രീ മുരളീമോഹന്‍, പ്രിന്‍സിപ്പാള്‍ ശ്രീ ടി. ഹരിദാസന്‍, ശ്രീ കെ. അജിത്, ശ്രീമതി എം കോമളവല്ലി, ശ്രീമതി ആര്‍. രമാദേവി, ശ്രീമതി വി. കെ ബീന എന്നിവര്‍ സംസാരിച്ചു. സഹപ്രവര്‍ത്തകരും, രക്ഷിതാക്കളും നല്‍കിയ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി ശ്രീ കെ.ആര്‍ വേണുഗോപാലന്‍ മാസറ്റര്‍ മറുപടി പ്രസംഗം നടത്തി. ശ്രീ എം പ്രശാന്ത് സ്വാഗതവും ശ്രീ സി.ആര്‍ അഖില്‍ നന്ദിയും പറഞ്ഞു.