NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, July 30, 2015


റോ‍‍ഡ് സുരക്ഷാ ക്ലാസ് നടത്തി

വിദ്യാര്‍ത്ഥികളില്‍ റോ‍ഡ് സുരക്ഷാ ബോധവത്ക്കരണത്തിന്റെ ഭാഗമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പോലീസ് വകുപ്പിന്റെ നേതൃത്തില്‍ റോ‍‍ഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി .
 








 മൊബൈല്‍ ട്രാഫിക്ക് ഇലക്ട്രോണിക് പാര്‍ക്ക് സബ് ഇന്‍സ്പെക്ടര്‍‌ ശ്രീ തെങ്കോജി, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ മുബാറക് അലി , ചെര്‍പ്പുളശേരി സ്റ്റേഷന്‍ വനിതാ പോലീസ് ശ്രീമതി ലിനി എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍, പി.ടി. എ വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹനന്‍ , സ്ക്കള്‍ എന്‍. സി. സി ചീഫ് ഓഫീസര്‍ ശ്രീ എം. ആര്‍ പ്രമോദ് , കെ. അജിത്. ശ്രീമതി എം കോമളവല്ലി എന്നിവര്‍ സംസാരിച്ചു.

Thursday, July 9, 2015


പി.ടി.എ ജനറല്‍ബോഡി
2015 ജുലായ് 8










അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഈ അധ്യയന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗം ശ്രീ ടി. ജയപ്രകാശന്റെ അധ്യക്ഷതയില്‍ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസി ശ്രീ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശബരി ട്രസ്റ്റ് , പി.ടി.എ എന്നിവര്‍ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ യോഗത്തില്‍‍ വിതരണം ചെയ്തു. ശബരി ട്രസ്റ്റ് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശ്രീ പി. ശ്രീകുമാര്‍ , സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ. മുരളീധരന്‍, പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍,













പ്രീന്‍സിപ്പല്‍ ശ്രീ ടി. ഹരിദാസന്‍ , പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍, സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗം പി. മുരളീമോഹന്‍, ശ്രീമതി കെ.ടി കദീജ ,ശ്രീ എം പ്രശാന്ത്, ശ്രീ കെ അജിത് , ശ്രീ സാദിക്ക് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ പ്രസി. ശ്രീ ടി. ജയപ്രകാശന്‍,വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍ എം.പി.ടി.എ പ്രസി. ശ്രീമതി ഇന്ദിരാദേവി, വൈസ് പ്രസി. ശ്രീമതി കെ.ടി കദീജ.

Tuesday, July 7, 2015

നാല്പാമരങ്ങള്‍ക്ക് കുട്ടികള്‍ സംരക്ഷകരാകുന്നു
 



മുന്‍ പ്രധാനാധ്യാപിക ശ്രീമതി എം. കമലാദേവി ടീച്ചറുടെ സ്മരണക്കായി അടക്കാപുത്തൂര്‍ സംസ്കൃതിയുടെ സഹകരണത്തോടെ വിദ്യാലയവളപ്പില്‍ നട്ടുവളര്‍ത്തിയ നാല്പാമരങ്ങള്‍ക്ക് (അത്തി, ഇത്തി,പേരാല്‍,അരയാല്‍) പരിസ്ഥിതി ക്ലബ്ബ് ശതാവരി ദേശീയ ഹരിതസേനയിലെ വിദ്യാര്‍ത്ഥികള്‍ സംരക്ഷകരായി.

പുസ്തകോത്സവം സമാപിച്ചു.




അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വായനാവാരവുമായി ബന്ധപ്പെട്ട് അക്ഷരദീപം പുസ്തകോത്സവം സംഘടിപ്പിച്ചു. ചിന്ത, മാതൃഭൂമി, ഗ്രീന്‍ ബുക്ക്സ്,ഡി.സി ബുക്ക്സ് തുടങ്ങി പ്രസാധകരുടെ വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമായ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കോ- ഓര്‍ഡിനേറ്റര്‍ ശ്രീ കൃഷ്ണകുമാര്‍, ശ്രീ എം. പ്രശാന്ത് , സ്ക്കൂള്‍ വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍ കെ. അജിത് എന്നിവര്‍ സംസാരിച്ചു.

Monday, July 6, 2015


കമലാദേവി ടീച്ചര്‍ അനുസ്മരണം
നടത്തി










അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കളിലെ മുന്‍ പ്രധാനാധ്യാപികയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജും ആയിരുന്ന എം കമലാദേവി ടീച്ചറുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസി. ശ്രീ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസി. ശ്രീ. കെ.ടി മുരളീമോഹന്‍ അധ്യക്ഷത വഹിച്ചു. ടീച്ചറുടെ പേരില്‍ കുടുംബാംഗങ്ങള്‍ പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകള്‍ അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍ , കെ. അജിത് എന്നിവര്‍ സംസാരിച്ചു. ഹയര്‍സെക്കണ്ടറി പ്രന്‍സിപ്പല്‍ ശ്രീ ടി. ഹരിദാസ് സ്വാഗതവും ശ്രീ എം. പ്രശാന്ത് നന്ദിയും പറഞ്ഞു.