NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Wednesday, May 31, 2017


വിജയമന്ത്രങ്ങളും മഹത് വചനങ്ങളുമായി പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നു.

https://www.youtube.com/watch?v=CVea0fuaiGU

WE INVITE YOU TO SEE
OUR SCHOOL'S  ACTIVITY REPORT OF 2016-17

Wednesday, May 24, 2017

S.S.L.C 2016-17 WINNERS
വേനല്‍ പാഠശാല സമാപിച്ചു.

കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി
അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ
ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു.

ഏഴ് മുതല്‍ പത്താംതരം വരെ യുള്ള
ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.
ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍
ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ
ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, .ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക്
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വേനല്‍ പാഠശാല തുടങ്ങി.




കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി
അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല തുടങ്ങി. സ്ക്കൂളില്‍
പ്രവര്‍ത്തിക്കുന്ന പി.ടി.ബി. സ്മാരക ശാസ്ത്ര പഠനകേന്ദ്രം, ഇന്ത്യനൂര്‍
ഗോപിമാസ്റ്റര്‍ സ്മാരക പരിസ്ഥിതി പഠന കേന്ദ്രം, പുളിയക്കോട്ട്
കുട്ടികൃഷ്ണ മേനോന്‍ സ്മാരക സാമൂഹ്യ സേവന കേന്ദ്രം എന്നിവയുടെ
ആഭിമുഖ്യത്തില്‍ നടത്തുന്ന വിനോദ വിജ്ഞാന പാഠശാല പരിപാടികളുടെ
ഉദ്ഘാടനം തൃക്കടീരി പഞ്ചായത്ത് പ്രസിഡണ്ട് എ .കെ നാരായണന്‍
കുട്ടി നിര്‍വ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി. മുരളിമോഹന്‍ അധ്യക്ഷത വഹിച്ചു.ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. ജയരാജന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി കെ മനോഹരന്‍ മാസ്റ്റര്‍, സി. മുഹിനുദ്ദീന്‍, കെ അജിത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് സ്വാഗതവും, കെ.കെ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. കലാസാഹിത്യ-ശാസ്ത്ര-പാരിസ്ഥിതിക വിഷയങ്ങളില്‍ കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ അറിവു നല്‍കുന്നതിന്റെ ഭാഗമായി പാഠശാലയുടെ ആദ്യദിവസം പരിസ്ഥിതിയും കവിതയും എന്ന വിഷയത്തില്‍
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. മനോഹരന്‍
മാസ്റ്ററും, മാപ്പിളകലാപരിശീലന കളരിയില്‍ കേരള മാപ്പിള കലാ അക്കാദമി
ജനറല്‍ സെക്രട്ടറി നാസര്‍ മേച്ചേരിയും കുട്ടികളുമായി സംവദിച്ചു.
ഏഴ് മുതല്‍ പത്താംതരം വരെ യുള്ള
ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്
രണ്ടാം ദിവസമായ വ്യാഴാഴ്ച റോബോട്ടിക്സും അനന്ത സാധ്യതകളും എന്ന വിഷയത്തില്‍
കോഴിക്കോട് എന്‍..ടി യിലെ ഗവേഷക വിദ്യാര്‍ത്ഥി എം. ശ്രീകാന്ത് ‌,
വൃത്തങ്ങളിലെ താളഘടന എന്ന വിഷയത്തില്‍ അത്തിപ്പറ്റ രവി, എം.ഡി. ദാസന്‍
എന്നിവര്‍ സംസാരിക്കും. മൂന്നാം ദിവസം മെയ് അ‌ഞ്ചിനു ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.
ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍
ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും സംസാരിക്കും. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ
ശ്രീധരന്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കുട്ടികള്‍ക്ക്
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 NMMS (NATIONAL
MEAN CUM MERIT SCHOLARSHIP)


SCERT ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന NMMS (NATIONAL
MEAN CUM MERIT SCHOLARSHIP) നേടിയ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക
ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനി  ഫെബിനാ ഷെറിന്‍.
എം.
സര്‍‍വ്വീസില്‍ നിന്ന് വിരമിച്ചു.

എം  കോമളവല്ലി.



അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സംക്കണ്ടറി സ്ക്കൂളില്‍ നിന്ന് വിരമിച്ച ശ്രീമതി
എം  കോമളവല്ലി.
 
നാവൂറ് പാട്ട് പാടി യാത്രയയപ്പ് നല്കി

തികച്ചും വ്യത്യസ്തമായ ഒരു യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ എം. കോമളവല്ലി ടീച്ചര്‍ വിരമിച്ചത്. പ്രശസ്ത പുള്ളുവന്‍പാട്ട് കലാകാരിയായ അടക്കാപുത്തൂര്‍ ശാന്തകുമാരി അവതരിപ്പിച്ച നാവൂറ് പാട്ടോടു കൂടിയാണ് യാത്രയയപ്പ് പരിപാടി ആരംഭിച്ചത്. പ്രവര്‍ത്തിപരിചയ വിഷയങ്ങളില്‍‍ ക്ലാസെടുത്തിരുന്ന എം. കോമളവല്ലിടീച്ചര്‍ സ്ക്കൂളിലെ നിരവധി ജീവകാരുണ്യ പ്രവര്‍‍ത്തനങ്ങള്‍ക്കും സാന്ത്വന- പാരിസ്ഥിതിക ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അധ്യാപികയായിരുന്നു. വിദ്യാലയത്തിലെ രോഗബാധിതരും ആലംബഹീനരുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ടീച്ചര്‍ താങ്ങും തണലുമായിരുന്നു. ടീച്ചറുടെ കര്‍‍മ്മോത്സുകതയുടെ ഫലമായി ധാരാളം കുട്ടികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍നിന്നും മറ്റു ഉദാരമതികളില്‍നിന്നും പഠനസഹായവും വൈദ്യസഹായവും ലഭ്യമായിട്ടുണ്ട്. പിറന്നാള്‍ സമ്മാനമായി പുസത്കങ്ങള്‍ സ്വരൂപിക്കുവാനും അതു പുസ്തകങ്ങളില്ലാത്ത സഹപാഠികള്‍ക്ക് വിതരണം ചെയ്യുവാനും ടീച്ചര്‍ കുട്ടികളെ പ്രേരിപ്പിച്ചതിന്റെ ഫലമായി നിരവധി കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ സാധ്യമായി. വെള്ളിനേഴി പഞ്ചായത്ത് നടപ്പിലാക്കിയ അക്ഷയപാത്രം പദ്ധതിയിലേക്കും പൈയ്ന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ സാന്തനം പരിപാടിയിലേക്കും നല്ലൊരു തുക വിദ്യാര്‍ത്ഥികള്‍ മുഖാന്തരം നല്‍കുവാനും ടീച്ചര്‍ പരിശ്രമിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന നിഷേധകാത്മകമായി പെരുമാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് ക്ലാസുകളും സ്നേഹോപദേശങ്ങളും നല്‍കി അവരെ പഠനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ കോമളവല്ലി ടീച്ചര്‍ക്ക് സാധ്യമായിരുന്നു.
കോമളവല്ലി ടീച്ചര്‍ക്ക് സ്ക്കൂള്‍ അധ്യാപകരും രക്ഷിതാക്കളും നല്‍കിയ യാത്രയയപ്പു യോഗത്തില്‍ അടക്കാപുത്തൂര്‍ ശ്രീധരന്‍ മംഗളഗാനമാലപിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ എം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഹരിദാസന്‍ തരകത്ത് , ഇ രാധാകൃഷ്ണന്‍, പി.പ്രേമകുമാരന്‍‍, കെ.ആര്‍ വേണുഗോപാലന്‍, പി. കാര്‍ത്ത്യായനിക്കുട്ടി, എം. കോമളവല്ലി , എം.ആര്‍ പ്രമോദ് , സി. മുഹിനുദ്ദീന്‍ , എം. ആര്‍ മൃദുല എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് സ്വാഗതവും കെ അജിത് നന്ദിയും പറഞ്ഞു. ഉപഹാരസമര്‍പ്പണങ്ങളും കലാപരിപാടികളും ഉണ്ടായി.


Tuesday, May 23, 2017

                         ശിലാസ്ഥാപനം 


അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ശബരി മാനേജ്മെന്റ് ഹൈസ്ക്കൂള്‍ വിഭാഗത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി നിര്‍വ്വഹിച്ചു. പൊതു വിദ്യാലയങ്ങള്‍ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ക്ലാസ് മുറികള്‍ സജ്ജികരിക്കുന്നതിനായാണ് വിദ്യാലയത്തില്‍ ബഹുനിലകെട്ടിടം പണിയുന്നത്.
ക്ലാസ് മുറികള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിനു ആവശ്യമായ കമ്പ്യൂട്ടറുകള്‍, എല്‍.സി.ഡി പ്രോജക്ടറുകള്‍ എന്നിവ എം.എല്‍.എ ഫണ്ടില്‍ നിന്നും വിദ്യാലയത്തിനു അനുവദിച്ചു നല്‍കാമെന്നും എം.എല്‍.എ പി.കെ ശശി നിവേദനത്തിനു മറുപടിയായി അറിയിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാമന്‍കുട്ടിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ടി. ഉണ്ണികൃഷ്ണന്‍, തൃക്കടീരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ പി. പ്രകാശന്‍, കെ.സി ഹംസ, ചെര്‍പ്പുളശേരി നഗരസഭ കൗണ്‍സിലര്‍ കെ. സാദിഖ്, ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. ജയരാജന്‍, ബി.പി.ഒ ടി. രാമകൃഷ്ണന്‍ മാസ്റ്റര്‍, ശബരി ചാരിറ്റബിള്‍‍‍ ട്രസ്റ്റ് മെമ്പര്‍ പി. ശ്രീകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് സ്വാഗതവും, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.ടി. മുരളീമോഹന്‍ നന്ദിയും പറഞ്ഞു.
  പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.




എസ്.എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ വിജയശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാപഞ്ചായത്തിന്റെ ഹരിശ്രീ പദ്ധതിയുടെ ഭാഗമായി കല്ലുവഴി, മാങ്ങോട് എന്നിവിടങ്ങളില്‍ പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. പൂക്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ കല്ലുവഴിയിലേയും, തൃക്കടീരി പഞ്ചായത്ത് മെമ്പര്‍ എ ശങ്കരനാരായണന്‍, മാങ്ങോട്ടേയും പഠനകേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. കല്ലുവഴി അംഗനവാടി, മാങ്ങോട്എ.എല്‍.പി.സ്ക്കൂള്‍ എന്നിവിടങ്ങളില്‍ കേന്ദ്രമാക്കി ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 9മണിവരെയാണ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതാതു പ്രദേശങ്ങളിലെ പത്താതരം പരീക്ഷയെഴുതുന്ന വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഇവ വളരെ സഹാകരമാകുമെന്നും വിവിധ വിഷയങ്ങള്‍ക്കു പുറമേ പരീക്ഷയെഴുതാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, കൗണ്‍സലിംഗ് ക്ലാസുകള്‍ എന്നിവയും കുട്ടികള്‍ക്ക് നല്‍കുുമെന്നും പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്, വിജയശ്രീ കണ്‍വീനര്‍ കെ. അജിത് എന്നിവര്‍ അറിയിച്ചു. മാങ്ങോട് എ.എല്‍.പി.സ്ക്കൂള്‍ മാനേജര്‍ ടി. ശിവശങ്കരന്‍, മാങ്ങോട് എ.എല്‍.പി.സ്ക്കൂള്‍‍ പ്രധാനാധ്യാപിക കെ.എന്‍. ശോഭന ടീച്ചര്‍, പി.ടി മുരളീകൃഷ്ണന്‍‍, സി.മുഹിനുദ്ദീന്‍, എം. ആര്‍‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.

 


 ആദ്യ തീവണ്ടി യാത്ര കൗതുകമായി.





ഇതുവരേയും തീവണ്ടിയില്‍ കയറുവാന്‍ സാഹചര്യം ലഭിക്കാതിരുന്ന നൂറോളം കുട്ടികളേയും കൊണ്ട് ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെ തീവണ്ടിയില്‍ കൊണ്ടു പോകാനായത് ഒരു വ്യത്യസ്ത അനുഭവമായി മാറി. ബഹുമാനപ്പെട്ട് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ കുട്ടികളുടെ ആദ്യ തീവണ്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ലൊക്കോ പൈലറ്റുമായ ശ്രീ വിനിത് കുമാര്‍ തീവണ്ടിയുടെ എഞ്ചിന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചത് കുട്ടികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു മനസ്സിലാക്കി. മനോഹരമായ നലമ്പൂര്‍ തേക്കിന്‍കാടും മ്യൂസിയവും കണ്ടാണ് കുട്ടികള്‍ മടങ്ങിയത്.

വാര്‍ഷികവും യാത്രായയപ്പു സമ്മേളനവും നടത്തി.


ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിന്‍റെ അമ്പത്തൊമ്പതാം വാര്‍ഷികവും വിരമിക്കുന്ന അധ്യാപിക ശ്രീമതി എം കോമളവല്ലി ടീച്ചര്‍ക്കുള്ള യാത്രയപ്പുസമ്മേളനവും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ശ്രീമതി ചെര്‍പ്പുളശേരി നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് മുഖ്യാതിഥിയായിരുന്നു . വാര്‍ഡ് മെമ്പര്‍ കെ. ടി ഉണ്ണികൃഷ്ണന്‍ , ശബരി ട്രസ്റ്റി പി. ശ്രീകമാര്‍ , മാനേജര്‍ മുരളീധരന്‍ പി.ടി.എ പ്രസിഡണ്ട് ടി ജയപ്രകാശ്, കെ.ആര്‍ വേണുഗോപാലന്‍ കെ.ടി മുരളീമോഹന്‍, കെ അജിത് എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപര്‍ക്കുള്ള ആശംസാസംസന്ദേശം പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് നല്‍കി. വിദ്യാര്‍ത്ഥികളുടെ ആദരണം ടീച്ചര്‍ ഏറ്റുവാങ്ങി. എം കോമളവല്ലി ടീച്ചര്‍ യാത്രാമൊഴി നല്‍കി. പ്രിന്‍സിപ്പല്‍ ഹരിദാസന്‍ തരകത്ത് സ്വാഗതവും സി മുഹിനുദ്ധീന്‍ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 നവോത്ഥാന കലാജാഥക്ക് സ്വീകരണം നല്‍കി


കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നടത്തുന്ന നവോത്ഥാന കലാ ജാഥക്ക്
അടക്കാപുത്തൂര്‍‌ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
സ്വീകരണം നല്‍കി. വെള്ളിനേഴി പഞ്ചായത്ത് അംഗം കെ.ടി ഉണ്ണികൃഷ്ണന്‍
അധ്യക്ഷത വഹിച്ച സ്വീകരണയോഗം പഞ്ചായത്ത് പ്രസി. കെ ശ്രീധരന്‍‍
മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഹരിദാസന്‍ തരകത്ത്,
പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് , എം പരമേശ്വരന്‍ , എന്‍.എം ഗീത
എന്നിവര്‍ സംസാരിച്ചു. ജാഥാ അംഗങ്ങള് കലാപരിപാടികള്‍ അവതരിപ്പിച്ചു.