NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Wednesday, June 29, 2016

പ്രിയപ്പെട്ട ടി. സുഭദ്ര ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍‍



Sunday, June 26, 2016




 സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി പ്രഖ്യാപിച്ചു.

അടക്കാപുത്തൂര്‍ ശബരി പി.ടി. ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ക്കൂള്‍ ലൈബ്രറിയില്‍ അംഗത്വം നല്‍കിയും പുസ്തകങ്ങള്‍ വിതരണം ചെയ്തും വിദ്യാലയം വായനാവാരം ആചരിച്ചത്. സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പുസ്തക വിതരണം ചെയ്ത് സ്ക്കൂള്‍ പി.ടി.എ ജനറല്‍ബോഡി യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ച വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീധരന്‍ മാസ്റ്റര്‍ വിദ്യാലയത്തെ സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വിജയികളെ യോഗം അദിനന്ദിച്ചു. പി.ടി., ശബരി മാനേജ്മന്റ് എന്നിവര്‍ ഏര്‍പ്പടുചെയ്ത ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.ടി ഉണ്ണികൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ മുരളീധരന്‍, പ്രധാനാധ്യാപകന്‍ എം പ്രശാന്ത്, പ്രിന്‍സിപ്പല്‍ ടി.ഹരിദാസന്‍, മുരളീമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ അജിത് സ്വാഗതവും സി.ആര്‍ അഖില്‍ നന്ദിയും പറഞ്ഞു. പി.ടി.എ ഭാരവാഹികളായി ടി.ജയപ്രകാശ് (പ്രസിഡണ്ട്), കെ.ടി.മുരളീമോഹന്‍ (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു.




 യോഗദിനാചരണം
അന്താരാഷ്ട്ര യോഗദിനാചരണത്തോടനിബന്ധിച്ച് അടക്കാപുത്തൂര്‍ ശബരി പി.ടി. ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ആരോഗ്യ-കായിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന്‍ എം. പി അനില്‍കുമാര്‍, എം.ആര്‍ പ്രമോദ്, സി. മുഹിനുദ്ദീന്‍ , കെ.അജിത്, എം. ആര്‍ മൃദുല, പി. വിദ്യ ഏന്നിവര്‍ നേതൃത്വം നല്‍കി.




                                          



സ്ഥാപനദിനം വിജയോത്സവമായി ആഘോഷിച്ചു.
അടക്കാപുത്തുര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ സ്ഥാപനദിനം സ്ക്കൂള്‍‍ വിജയോത്സവമായി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ടി.ദേവി വിജയോത്സവവും പൂര്‍വ്വാ ധ്യാപകനും വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീ ഇ രാധാകൃഷ്ണണന്‍ മാസ്റ്റര്‍ സ്ഥാപന ദിനവും ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ പി.ടി. എ പ്രസിഡണ്ട് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരിക്ഷകളിലെ ഉന്നത വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു. പഠനത്തില്‍ മികവുപുലര്‍ത്തുന്ന സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടക്കാപുത്തൂര്‍ ആട്ടോടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ നല്കുന്ന പഠനസഹായങ്ങളുടെ വിതരണവും ഉണ്ടായി.വിജയശ്രീ കോ ഓര്‍ഡിനേറ്റര്‍ കെ. അജിത് ജേതാക്കളെ പരിചയപ്പെടുത്തി.
പുര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് റിട്ട. മേജര്‍ എന്‍. വാസുദേവന്‍ , മുന്‍ പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാലന്‍, പ്രിന്‍സിപ്പാള്‍ ടി. ഹരിദാസന്‍, പി.കെ കാര്‍ത്ത്യായനിക്കുട്ടി, കെ.എം. രവീന്ദ്രന്‍, കെ.ടി മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യപകന്‍ എം. പ്രശാന്ത് സ്വാഗതവും, എം. കോമളവല്ലി നന്ദിയും പറഞ്ഞു.








പരിസ്ഥിതി ദിനാചരണം ശ്രീ പ്രമോദ് മാസറ്റര്‍‍ ഉദ്ഘാടനം ചെയ്യുന്നു.

 പൂന്തോട്ട നിര്‍മ്മാണം