NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday, September 20, 2016


സൗഹാര്‍ദ്രപ്രഭയില്‍ ഓണം ബക്രീദ് ആഘോഷം








അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹൈസ്ക്കൂളില്‍ ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നൂറോളം കുട്ടികള്‍ പങ്കെടുത്ത മെഗാ തിരുവാതിര,ഓണപ്പാട്ടുകള്‍,പൂക്കളമത്സരം എന്നീ ഓണപ്പരിപാടികളും,മൈലാഞ്ചി മൊഞ്ച് പെരുന്നള്‍ വിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണവുൂം ആഘോഷങ്ങള്‍ക്ക് പുതുമ പകര്‍ന്നു.മുന്‍കാല നിദ്യാര്‍ത്ഥി ശ്രീ കെ ശ്രീധരന്റെ തുയിലുണര്‍ത്തുപാട്ടുംവാക്കുകളും പോയ്മറഞ്ഞ ഓണാഘോഷത്തിന്റെ ഓര്‍മ്മപ്പുതുക്കലായി.പ്രധാനാധ്യാപകന്‍ എംപ്രശാന്ത്പി.ടി.എ പ്രസിഡണ്ട് ടി.ജയപ്രകാശ് ,വൈസ് പ്രസി‍ഡണ്ട് കെ.ടി മുരളീമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഗുരുചരണങ്ങള്‍ തേടി ഗുരുഭവനങ്ങളിലൂടെ

        അറവിന്‍ കൈത്തിരിനാളം തെളിയിച്ച് അക്ഷരദീപം പ്രകാശിപ്പിച്ച
ഗുരുനാഥരെത്തേടി പുതിയ തലമുറ ഗുരുഭവനങ്ങളില്‍ എത്തി ആശംസയര്‍പ്പിച്ചു
അനുഗ്രഹങ്ങള്‍ വാങ്ങിയത് ഒരു നവ്യാനുഭവമായി. അടക്കാപുത്തൂര്‍ ശബരി
പി.ടി.ബി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികളാണ് പുതുമയാര്‍ന്ന പരിപാടികളോടെ
അധ്യാപക ദിനം ആചരിച്ചത്. അടക്കാപുത്തൂര്‍ സ്ക്കൂളില്‍നിന്നും വിവിധ
വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം ആവേശവും കൗതുകവും
പകര്‍ന്നു.





        തങ്ങളുടെ പ്രവര്‍ത്തന കാലഘട്ടത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി
ബന്ധത്തെക്കുറിച്ചും വിദ്യാലയാനുഭവങ്ങളെക്കുറിച്ചും അവര്‍ പുതുതലമുറക്ക്
വിശദീകരിച്ചു കൊടുത്തു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയും
നല്‍കി. ഗുരുഭവനസന്ദര്‍ശനപരിപാടികള്‍ക്ക് തുടക്കംക്കുറിച്ചുകൊണ്ട്
വിദ്യാലയത്തില്‍ നടത്തിയ ഗുരുശിഷ്യ സംഗമത്തില്‍ മുന്‍ പ്രധാനാധ്യാപകന്‍
ശ്രീ കെ.ആര്‍ വേണുഗോപാലന്‍, ശ്രീമതി പി. കാര്‍ത്ത്യായനിക്കുട്ടി
ടീച്ചര്‍ എന്നിവര്‍ ഗുരുസന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്,
ശ്രീമതി എം കോമളവല്ലി, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ പരിപാടികളും അരങ്ങേറി.

സ്നേഹസ്പര്‍ശം അക്ഷയപാത്രം
പദ്ധതി ഉദ്ഘാടനം

വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കെയര്‍ മാനേജമന്‍റ് കമ്മിറ്റി
യുടെ ആഭിമുഖ്യത്തില്‍  അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക
ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സ്നേഹസ്പര്‍ശം അക്ഷയപാത്രം പദ്ധതി  വാര്‍ഡ്
മെംബര്‍ കെ.ടി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികള്‍ക്കും
കുടുംബത്തിനും സ്നേഹ സഹായം നല്‍കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളെക്കൂടി
ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പലവ്യഞ്ജനങ്ങളും, പച്ചക്കറികളും മാണ് വിദ്യാര്‍ത്ഥികള്‍ അക്ഷയ പാത്ര
ത്തില്‍ ശേഖരിക്കേണ്ടത്. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്,
പ്രിന്‍സിപ്പല്‍ ഹരിദാസന്‍ തരകത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഐ.പി
മോഹന്‍ദാസ്, പി.ടി.എ പ്രസിഡണ്ട് ടി. ജയപ്രകാശ്, കെ. അജിത്, കെ.ടി
മുരളിമോഹന്‍ എന്നിവര്‍ സംസാരിച്ചു

സമാധാന പറവകളെ പറത്തി ഹിരോഷിമാ ദിനം ആചരിച്ചു


        അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഇംഗ്ലീഷ്, അറബിക് ക്ലബ്ബുകള്‍ എന്നിവകളുടെ
നേതൃത്വത്തില്‍ ലോകസമാധാനത്തിന്റേയും ശാന്തിയുടേയും പ്രതീകങ്ങളായ
വെള്ളരി പ്രാവുകളെ പറത്തിക്കൊണ്ട് ഹിരോഷിമാദിനം ആചരിച്ചു. വാര്‍ഡ്
മെബര്‍ കെ.ടി ഉണ്ണികൃഷ്ണന്‍ സമാധാന സന്ദേശം കുട്ടികള്‍ക്ക്
കൈമാറിക്കൊണ്ട് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ടി.ഹരിദാസന്‍, സി. മുഹിനുദ്ദീന്‍, കെ അജിത്, ഐ.ടി
പ്രസാദ്,  എം. ഉഷ, ക്ലബ്ബ് ഭാരവാഹികളായ കുമാരി രേഖ, കുമാരി ഇന്ദുലേഖ
എന്നിവര്‍ സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് പുരസ്ക്കാരങ്ങള്‍
വിതരണം ചെയ്തു

മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹൈസ്ക്കൂളിലെ ഹിന്ദി ക്ലബ്ബ്, ഹിന്ദി സാഹിത്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ചേര്‍‍ന്ന യോഗത്തില്‍‍ പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍‍ത്തകയുമായിരുന്ന മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹിന്ദി സാഹത്യകാരനും കവിയും റിട്ട. അധ്യാപകനുമായ ശ്രീ പി. നാരായണന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ ശ്രീ എം. പ്രശാന്ത് , കെ. അജിത്, ശ്രീമതി എം. കോമളവല്ലി, പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഹിന്ദി പരീക്ഷകളിലും സാഹിത്യ മത്സരങ്ങളിലും ജേതാക്കളായവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഹിന്ദി സാഹിത്യ മ‍ഞ്ച് പ്രസിഡണ്ട് ഒ. സുഹൈബ സ്വാഗതവും സെക്രട്ടറി പി. ശ്രീരാഗ് നനദിയും പറഞ്ഞു