NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

N.C.C.






എന്‍.സി.സി കാ‍‍ഡറ്റുകള്‍ കൊപ്പം അഭയം സന്ദര്‍ശിച്ചു
അനാഥര്‍ക്കും അഗതികള്‍ക്കും മാനസീക ശാരീരിക  വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും അഭയം  നല്‍കുന്ന കൊപ്പം അഭയത്തിലേക്ക്  എന്‍.സി.സി കാ‍‍ഡറ്റുകള്‍  യാത്ര നടത്തി. സ്നേഹപരമായ പെരുമാറ്റത്തിലൂടെ അവിടെ വസിക്കുന്ന ജനങ്ങളുമായി കുട്ടികള്‍ സൗ‍ഹൃദം സ്ഥാപിച്ചു. അവര്‍ക്ക് തങ്ങളുടെ  സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. അവിടുത്തെ ജൈവകൃഷിയും പള്ളം ഇല്ലവും കുട്ടികള്‍ സന്ദര്‍ശിച്ചു. എന്‍.സി.സി ഓഫീസര്‍ ശ്രീ എം. ആര പ്രമോദ്, ശ്രീ കെ. അജിത്, ശ്രീ ടി. വിഷ്ണുപ്രസാദ് , ശ്രീമതി എം കോമളവല്ലി, ശ്രീമതി എസ്. ലക്ഷ്മി. ശ്രീമതി അംബിക എന്നിവര്‍ നേതൃത്വം നല്‍കി.





















എന്‍.സി.സി ദിനം ആചരിച്ചു.




അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസി ലെ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അറുപത്തിയാറാമത് എന്‍.സി.സി ദിനം ആചരിച്ചു. വിദ്യാലത്തില്‍ നിന്നും അടക്കാപുത്തൂര്‍ സെന്റര്‍ വരെ നടത്തിയ എന്‍.സി.സി കാഡറ്റുകളുടെ സന്ദേശറാലി സ്റ്റാഫ് സെക്രട്ടറിയും സീനിയര്‍ അധ്യാപകനുമായ ശ്രീ എം. പ്രശാന്ത് ഫ്ലാഗ്ഓഫ് ചെയ്തു. ചീഫ് ഓഫീസര്‍ എം. ആര്‍ പ്രമോദ് , സുബേദാര്‍ ശിവകുമാര്‍ , കെ. അജിത് എന്നിവര്‍ പങ്കെടുത്തു. പരിസരശുചീകരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി കാഡറ്റുകള്‍ ഏറ്റെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു.

No comments:

Post a Comment