NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, April 21, 2016


SPIC MACAY
വേനല്‍ ശില്പശാലക്ക്
ഉജ്ജ്വലമായ
ആരംഭം
കേന്ദ്ര മാനവവിഭവശേഷി, സാസ്ക്കാരിക വകുപ്പ് എന്നിവയുടെ കീഴില്‍‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്പിക് മാക്കേയുടെ(SPIC MACAY) ആഭിമുഖ്യത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.സ്മാരക ഹൈസ്ക്കൂളില്‍ അഞ്ചാം ക്ലാസുതൊട്ട് കോളേജ് തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2016 ഏപ്രില്‍ 20 മുതല്‍ ഒരാഴ്ച നീണ്ടുനീണ്ടുനില്‍ക്കുന്ന കഥകളി, മോഹിനിയാട്ടം പരിശിലന ശില്പശാല ആരംഭിച്ചു.
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ കെ.ടി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ പഞ്ചാ.പ്രസി. ശ്രീ കെ ശ്രീധരന്‍മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 SPIC MACAY PROGRAMME INAUGUARATED  BY MR. SREEDHARAN MASTER,
VELLINEZHI GRAMA PANCHAYATH PRESIDENT.



 WELCOME SPEECH BY HEAD MASTER MR. K.R. VENUGOPALAN

 SPIC MACAY PALAKKAD DIST. CO-ORDINATOR MR. SURESH
 WARD MEMBER KR. K.T. UNNIKRISHNAN
 CHERPULASSERY EDUCATIONAL SUB. DIST. OFFICER MR. M. JAYARAJ
 SCHOOL P.T.A VICE PRESIDENT. MR. K.T. MURALI MOHANAN

 VOTE OF THANKS BY MR. M PRASANTH , SR. TEACHER
 SPIC MACAY CO-ORDINATOR(KERALA) MR. UNNIKRISHNA VARIAR

 SPIC MACAY- KATHAKALI COACHING CLASS  CONDUCTING BY MR. KUTTANASAN(KALAMANDALAM)
 SPIC MACAY- MOHINIYATTOM CLASS CONDUCTED BY SMT. KALAMANDALAM VEENA WARRIER

SPIC MACAY- KATHAKALI COACHING CLASS
HARISREE PALAKAD DIST. CO-ORDINATOR MR. S.V RAMANUNNI

കാലാനുസൃതമായ മാറ്റങ്ങള്‍ക്കൊപ്പമോ ഒരു ചുവട് മുന്നിലോ ചരിക്കുമ്പോഴാണ് മനുഷ്യന്‍ അംഗീകരിക്കപ്പെടുന്നത്. കലാസ്വാദനത്തിന്റെ തലങ്ങളില്‍ പുതിയചര്‍ച്ചകളും അനുഭവങ്ങളും ലോകമെമ്പാടും ഉയര്‍ന്നുവരുമ്പോള്‍ ഇളം നാമ്പുകള്‍ക്ക് അവയോടൊപ്പമെത്താന്‍ അവസരമൊരുക്കേണ്ടത് നമ്മുടെ ചുമതലയാണ്. പ്രാദേശികഭേദങ്ങള്‍ ഒരിക്കലും ഇവരെ പുറകിലേക്ക് തള്ളിക്കൂടാ എന്ന കാഴ്ചപ്പാടോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായികലാനന്ദനം ശില്പശാല ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ എം ജയരാജ്, ജില്ലാ ഹരിശ്രീ കോ ഓര്‍ഡിനേറ്റര്‍ ശ്രി എസ്. വി രാമനുണ്ണി, ശ്രി കെ.ടി മുരളിമോഹനന്‍, ശ്രി. കെ. അജിത് ശ്രി വി ഗോപീകൃഷ്ണന്‍ , ശ്രി കെ. സീ ശങ്കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്പിക് മാകേയുടെ സംഘാടകരായ ശ്രി കോട്ടക്കല്‍ ഉണ്ണികൃഷ്ണ വാരിയര്‍, ശ്രി സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ശ്രി കെ ആര്‍ വേണുഗോപാലന്‍ സ്വാഗതവും ശ്രീ എം പ്രശാന്ത് നന്ദിയും പറഞ്ഞു.
പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം കുട്ടനാശാന്‍ കഥകളിയിലും കലാമണ്ഡലം വീണാവാരിയര്‍ മോഹിനിയാട്ടത്തിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി കണ്‍വീനര്‍ കെ അജിത് അറിയിച്ചു. പരിശിലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.ബി.ട്രസ്റ്റ് പാരിതോഷികങ്ങള്‍ നല്‍കുന്നുണ്ട്.

Tuesday, April 19, 2016




സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍
വേനല്‍ ശില്പശാല
2016 ഏപ്രില്‍ 20 മുതല്‍
കേന്ദ്ര മാനവവിഭവശേഷി, സാസ്ക്കാരിക വകുപ്പ് എന്നിവയുടെ കീഴില്‍‍ പ്രവര്‍ത്തിക്കുന്ന സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ അടക്കാപുത്തൂര്‍ ഹൈസ്ക്കൂളിന്റേയും പി.ടിബി. ട്രസ്റ്റിന്റേയും സഹകരണത്തോടെ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2016 ഏപ്രില്‍ 20 മുതല്‍ ഒരാഴ്ച നീണ്ടുനീണ്ടുനില്‍ക്കുന്നകലാനന്ദനം ശില്പശാല സംഘടിപ്പിക്കുന്നു.





കാലാനുസൃതമായ മാറ്റങ്ങള്‍ക്കൊപ്പമോ ഒരു ചുവട് മുന്നിലോ ചരിക്കുമ്പോഴാണ് മനുഷ്യന്‍ അംഗീകരിക്കപ്പെടുന്നത്. ശാസ്ത്രബോധത്തിന്റെയും കലാസ്വാദനത്തിന്റെയും തലങ്ങളില്‍ പുതിയചര്‍ച്ചകളും അനുഭവങ്ങളും ലോകമെമ്പാടും ഉയര്‍ന്നുവരുന്നു. തീര്‍ച്ചയായും ഇളം നാമ്പുകള്‍ക്ക് അവയോടൊപ്പമെത്താന്‍ അവസരമൊരുക്കേണ്ടത് നമ്മുടെ ചുമതലയാണ്. പ്രാദേശികഭേദങ്ങള്‍ ഒരിക്കലും ഇവരെ പുറകിലേക്ക് തള്ളിക്കൂടാ എന്ന കാഴ്ചപ്പാടോടെ തന്നെ ഈ വരുന്ന ഏപ്രില്‍ 20 മുതല്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കായി (അഞ്ചാം ക്ലാസുതൊട്ട് കോളേജ് തലം വരെ പഠിക്കുന്നവര്‍)ശാസ്ത്ര-കലാനന്ദനം ശില്പശാല ഒരുക്കുന്നു.
ശാസ്ത്രലോകത്തിന്റെ ആഴങ്ങളിലുള്ള അറിവിന്റെ മുത്തുകള്‍ കോരിയെടുക്കാനും, മോഹിനിയാട്ടം, കഥകളി, തൂടങ്ങിയ ദൃശ്യകലാവിസ്മയങ്ങള്‍ അറിഞ്ഞാസ്വദിക്കുവാനും ഈ ശില്പശാല വേദിയൊരുക്കും. യു.പി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ശില്പശാലയില്‍‍ പ്രവേശനം ഉണ്ടാകുന്നതാണ്. അപൂര്‍വ്വമായ ഈ അവസരം നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ....
സംഘാടകര്‍