NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, June 29, 2015


വിദ്യാഭ്യാസസംഗമം
വെള്ളിനേഴി ഗ്രാമപഞ്ചായത്ത്‍

വെള്ളിനേഴി പഞ്ചായത്ത് തല വിദ്യാഭ്യാസസംഗമം അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെള്ളിനേഴി പഞ്ചാ. പ്രസി. സി.ജി ഗീതയുടെ അധ്യക്ഷതയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചാത്ത് പ്രസി.ശ്രീ കെ.സി രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു.  











ചെര്‍പ്പുളശേരി എ..ഒ ശ്രീ ജയരാജ് പദ്ധതി വിശദീകരണം നടത്തി. വെള്ളിനേഴി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി നിഷ, വാര്‍ഡ് മെബര്‍ ശ്രീമതി കെ. ശാന്തകുമാരി വെള്ളിനേഴി ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പള്‍ ശ്രീമതി സി. കമലാദേവി, വെള്ളിനേഴി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്ര എം വിനോദന്‍ , പി.ടി.എ പ്രസി. ടി. ജയപ്രകാശ് , പ്ലാനിംഗ് കോ-ഓര്‍ഡിനേറ്റര്‍ വി. രാമന്‍കുട്ടി റിസോസ്ഴസ് പേഴ്സണ്‍സായ ശ്രീ ഓമനകുട്ടന്‍, കെ അജിത്, അഭിരാജ് എന്നിവര്‍ സംസാരിച്ചു. ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാലന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ശ്രീ.ടി. ഹരിദാസ് നന്ദിയും പറഞ്ഞു.
 


സുമനസ്സുകളുടെ തണലില്‍ നല്ലപാഠം പദ്ധതി കരുത്തുനേടുന്നു.

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറിസ്ക്കൂളില്‍ കൂടുതല്‍ മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്നു. അടക്കാപുത്തൂര്‍ ആട്ടോ ടാക്സി യുണിയന്‍, സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ശ്രീ തുളസീദാസ്, ശ്രീമതി വാണിദേവി എന്നിവര്‍ നല്‍കിയ ആയിരത്തിലേറേ പുസ്തകങ്ങള്‍ സ്‍ഥാപനദിനത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു




 പത്ത് വിദ്യാര്‍ത്‍ഥികള്‍ക്ക് ശ്രീ ഏറത്തോടി ഗോപാലകൃഷ്ണന്‍ കുടകള്‍ നല്‍കി മാതൃകയായി. സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മറ്റൊരു അഭ്യുദയകാംക്ഷി രണ്ടു വിദ്യാര്‍ത്ഥികളുടെ ഭാവി വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന് പ്രോത്സാഹനമേകുമെന്ന് സ്ക്കൂള്‍ അധികൃതര്‍ പ്രത്യാശപ്രകടിപ്പിച്ചു.

Tuesday, June 16, 2015


സ്ഥാപനദിനവും വിജയോത്സവവും




















അടക്കാപുത്തൂര്‍ ശബരി
പി.ടി.ബി.എസ്.എച്ച്.എസ്.എസിന്റെ സ്ഥാപനദിനം ജൂണ്‍ 16 നു ചൊവ്വാഴ്ച വിജയോത്സവമായി ആഘോഷിച്ചു.വെള്ളിനേഴീ ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീമതി സി.ജി.ഗീത ഉദ്ഘാടനം നിര്‍വ്വഹിച്ചു .മുന്‍ പ്രധാനാധ്യാപകന്‍ ശ്രീ ഇന്ത്യനൂര്‍ ഗോപി മുഖ്യാതിഥിയായിരുന്നു.
പി.ടി.എ പ്രസി. ശ്രീ ടി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ ഹരിശ്രീ കോ-ഓര്‍ഡിനേറ്റര്‍ രാമനുണ്ണിമാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് മെബര്‍ കെ. ശാന്തകുമാരി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ടി. ഹരിദാസ്, ശ്രീ തൂളസീദാസ്, രാമചന്ദ്രന്‍ സ്കൂള്‍ വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍ കെ. അജിത് എന്നിവര്‍ സംസാരിച്ചു. 2014-15 വര്‍ഷത്തെ S.S.L.C വിജയികളെ അനുമോദിച്ചു. ജേതാക്കള്‍ക്ക് സ്ക്കുള്‍സ്റ്റാഫ് , സെക്കണ്ടറിസ്ക്കള്‍ കമ്മിറ്റി എന്നിവര്‍ ഏര്‍പ്പെടുത്തിയ പാരിതോഷികങ്ങളും നല്‍കി. സ്ക്കൂളിലെ 'നന്മ' യൂണിറ്റിലേക്ക് ചില സുമനസ്സുകള്‍ സംഭാവന ചെയ്ത നോട്ടു പുസ്തകങ്ങളുടെ വിതരണവും നടന്നു. പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍ സ്വാഗതവും, എം പ്രശാന്ത് നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം ആചരിച്ചു

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസില്‍ പരിസ്ഥിതി ക്ലബ് ശതാവരി ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീമതി സി.ജി ഗീത നിര്‍വ്വഹിച്ചു. പി.ടി.എ പ്രസി. ശ്രീ ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പരിതസേനാംഗങ്ങള്‍ പരിസ്ഥിതി ബോധവത്ക്കരണ നാടകവും സംഗീതശില്‍പ്പങ്ങളും അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍, ഹരിതസേനാ കണവീനര്‍ കെ അജിത്, സി മുഹിനുദ്ദീന്‍, സ്റ്റാഫ സെക്രട്ടറി ശ്രീ എം പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ശാസ്ത സാഹിത്യ പരിഷത്ത് വിദ്യാലയത്തിനു നല്‍കിയ വൃക്ഷത്തൈകളുടെ നടീലും ഉണ്ടായി.

Monday, June 1, 2015

ആഹ്ലാദത്തോടെ പ്രവേശനോത്സവം









ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഹ്ലാദത്തിമര്‍പ്പില്‍ കൊണ്ടാടി. പ്രവേശന ഗാനത്തോടെ ആരംഭിച്ച പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണൂഗോപാല്‍, പി.ടി.എ പ്രസി. ശ്രീ ടി  ജയപ്രകാശ്, എം കോമളവല്ലി ടീച്ചര്‍ , മുന്‍ വിദ്യാര്‍ത്ഥിയും സംസ്കൃതം എം. എ പരീക്ഷയില്‍ ഒന്നാം റാങ്ക്  ജേതാവുമായ ശ്രീമതി ശ്രീജ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് ജേതാക്കളായ കുമാരിമാര്‍ അനഘ, ശ്രുതി, രാഹി,നീരജ,അശ്വതി, രഹ് ന എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞു.എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.