NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, November 30, 2015






ഉപജില്ലാ കലോത്സവത്തില് സംസ്കൃതോത്സവത്തില് അഗ്രഗേറ്റ്






















ചെര്‍‍പ്പുളശേരി ഉപജില്ലാ കായികമേള
കാട്ടുകുളം ജേതാക്കള്‍

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരകഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍‍ വെച്ച് നടന്ന ചെര്‍‍പ്പുളശേരി ഉപജില്ലാ കായികമേളയില് ഓവറോള്‍ ഇനത്തില്‍ കാട്ടുകുളം എ.കെ.എന്‍‍.എം.എം..എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും , ജി.എച്ച്. എസ്. ചെര്‍പ്പുളശേരി രണ്ടാംസ്ഥാനവും, അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തില്‍‍ കാട്ടുകുളം എച്ച്.എസ്. ഒന്നാം സ്ഥാനവും അഴിയന്നൂര്‍ എ.യു.പി.എസ്. രണ്ടാം സ്ഥാനവും, എല്‍.പി. വിഭാഗത്തില്‍‍ അഴിയന്നൂര്‍ എ.യു.പി.എസ് ഒന്നാം സ്ഥാനവും പുലാപ്പറ്റ സി.യു.പി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബ്ലോക്ക് പഞ്ചായത്ത് മെംബര് ശ്രീമതി കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പൂക്കോട്ട് കാവ് ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീ കെ. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡി..ഒ ശ്രീമതി ഇന്ദിരാദേവി സമ്മാനദാനം നിര്‍വ്വഹിച്ചു. വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെംബര്‍ ശ്രീമതി ഷീബ പി.പി, പി.ടി.എ പ്രസി. ശ്രീ ടി. ജയപ്രകാശ് , ചെര്‍പ്പുളശേരി മുന്‍‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീ സാദിഖ് ഹുസൈന്‍ എന്നിവര്‍‍ ആശംസയേകി.
ചൈനയില്‍ വെച്ച് നടന്ന ലോക കായിക മേളയില്‍‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി നിയുക്തനായ ജി.എച്ച്. എസ്. ചെര്‍പ്പുളശേരിയിലെ കായികാധ്യാപകന്‍ ശ്രീ കെ. നന്ദഗോപാലിനെ യോഗം അനുമോദിച്ചു. പ്രധാനധ്യാപകന്‍‍ ശ്രീ കെ.ആര്‍‍ വേണുഗോപാലന്‍ സ്വാഗതവും ചെര്‍പ്പുളശേരി ഉപജില്ലാ
കായികാധ്യാപക സംഘടനാ സെക്രട്ടറി ശ്രീ കെ.കെ.അനില്‍‍കുമാര്‍ നന്ദിയും പറഞ്ഞു.



















Thursday, November 19, 2015

ശാസ്ത്ര -ഗണിതശാസ്ര മേള വിജയികളെ സ്ക്കൂള്‍‍‍‍‍‍‍‍‍‍ അസംബ്ളിയില്‍ അനുമോദിക്കുന്നു.












 ടോപ്പ് വിന്നേഴ്സം

 ചങ്ങാതിക്കൂട്ടത്തില്‌ പങ്കെടുത്തവര്
 നന്മ നിധിയിലേക്ക് ശേഖരിച്ച പണം കൈമാറുന്നു.