NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Friday, September 26, 2014


ഹിന്ദി സപ്താഹം സമാപിച്ചു












.
ഹിന്ദി മാസാചരണത്തോടനുബന്ധിച്ച് അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ രാഷ്ട്രഭാഷക്ലബ്ബ് ഹിന്ദിസാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി സ്ക്കൂളില്‍ നടന്നുവരുന്ന,ഹിന്ദിസപ്താഹം സമാപിച്ചു. സമാപന സമ്മേളനം മണ്ണാര്‍ക്കാട് ഡി..ഒ ശ്രീ പി. നാരായണന്‍ മാസ്ററര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ ഹിന്ദി പ്രചാരകനും ലോഹ്യ വിചാര്‍ വേദി പ്രവര്‍ത്തകനുമായ ശ്രീ. ജനാര്‍ദ്ദനന്‍ നമ്പൂതിരിയെ ഹിന്ദി മഞ്ച് ആദരിച്ചു. കുട്ടികളുടെ ഹിന്ദി കലാസാഹിത്യ പരിപാടികള്‍, സ്ക്കൂളിലെ ഹിന്ദി പത്രമായ സുവര്‍ണ്ണദീപത്തിന്റെ പ്രകാശനം ചെര്‍പ്പുളശേരി എ..ഒ ശ്രീ എം. ജയരാജ് ‍ഡയറ്റ് ഫാക്കല്‍റ്റി ശ്രീ മുഹമ്മദ് ഹാഷീമിനു നല്‍കി നിര്‍വ്വഹിച്ചു. സരള്‍ ഹിന്ദി പരീക്ഷായിലെ റാങ്ക് ജേതാവ് അനുജ യു.പി യെ യോഗം അനുമോദിച്ചു. ശ്രീമതി സാവിത്രി ടീച്ചര്‍, ശ്രീ കെ അജിത്, ശ്രീ പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദി സാഹിത്യമഞ്ച് പ്രവര്‍ത്തകരായ ശ്രുതി. സി.പി സ്വാഗതവും , അഭിജിത്ത് നന്ദിയും പറഞ്ഞു.

Thursday, September 25, 2014


ഹിന്ദി സപ്താഹം നാലാം നാള്‍ പിന്നിട്ടു. വെള്ളിയാഴ്ച്ച സമാപനം !!!



വളരെ ആവേശകരമായി നടക്കുന്ന ഹിന്ദി സപ്താഹം നാലാം നാള്‍ കഴിഞ്ഞപ്പോള്‍ ധാരാളം കുട്ടികളും അധ്യാപകരും സപ്താഹത്തില്‍ പങ്കാളികളായി. ഹിന്ദി അസംബ്ലി, ഹിന്ദി പ്രാര്‍ത്ഥന, ഉച്ചഭക്ഷണ ഇടവേളയിലെ ഹിന്ദികലാ സാഹിത്യ പരിപാടികള്‍, ഉച്ചതിരിഞ്ഞ് സ്ക്കൂള്‍ സമയത്തിനുശേഷം നടത്തുന്ന മധുരം ഹിന്ദി എന്ന ഹിന്ദി പഠന ക്ലാസ്, വൈഷ്ണവജനതോ, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങളുടെ പശ്ചാതലം എന്നിങ്ങനെ എല്ലാംകൊണ്ടും ഹിന്ദി അന്തരീക്ഷമാണ്. ശ്രീ എം. ആര്‍ പ്രമോദ് മാസ്റ്റര്‍, ശ്രീമതി സി. സുനന്ദ ടീച്ചര്‍ രണ്ടാംദിനത്തിലും, ശ്രീ ഐ.ടി പ്രസാദ് മാസ്റ്റര്‍, ശ്രീമതി രമാദേവി ടീച്ചര്‍, ശ്രീമതി കോമളവല്ലി ടീച്ചര്‍, മൂന്നാംദിനത്തിലും, ശ്രീ കെ.കെ വേണുഗോപാലന്‍ മാസ്റ്റര്‍, കുമാരി പ്രിയ ടീച്ചര്‍, കുമാരി രോഷ്ണി ടീച്ചര്‍, ശില്‍പ ടീച്ചര്‍ എന്നിവര്‍ നാലാംനാളും സപ്താഹത്തില്‍ പങ്കെടുത്തു.

Monday, September 22, 2014


ഹിന്ദി വാരാഘോഷം തുടങ്ങി.

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരകഹയര്‍ സെക്കണ്ടറി സ്ക്കുളില്‍ ഹിന്ദി മാസാചരണത്തോടനുബന്ധിച്ച് ഹിന്ദി വാരാഘോഷം തുടങ്ങി. വിദ്യാലയത്തിലെ ഹിന്ദി ക്ലബ്ബ് 'ഹിന്ദിസാഹിത്യമഞ്




ചിന്റെ' ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദീ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ ഹിന്ദി വാരാഘോഷം ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ഹിന്ദി കലാ സാഹിത്യ പരിപാടികള്‍, ഹിന്ദി മധുരമയം , പത്രികാ പ്രകാശനം എന്നിവ നടന്നു. ഹിന്ദി സാഹിത്യമഞ്ചിന്റെ ഭാരവാഹികളായ യദുകൃഷ്ണന്‍, ശ്രുതീ സി.പി, എന്നിവര്‍ നേതൃത്വം നല്‍കി. സി. മുഹിനുദ്ദിന്, കെ അജിത്, ജി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.









ഓസോണ്‍ ദിനാചരണം.

ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാചരണവുമായി ബന്ധപ്പെട്ട് ഓസോണ്‍സെമിനാര്‍ നടത്തി. 9 ബി യിലെ AMRITHA, ANJALI K.C, ANJALI P എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. Mrs. ANJANA Teacher മോഡറേറ്റര്‍ ആയി. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍, ശ്രീ. അജിത്, ശ്രീമതി വി. വിദ്യ , ശ്രീമതി രത്നകുമാരി, ശ്രീമതി പ്രീത എന്നിവര്‍ സംസാരിച്ചു.





കായിക രംഗത്ത് പ്രത്യാശയുടെ പൊന്‍വെളിച്ചം!!!
 
കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലായി നടത്തിയ ചെര്‍പ്പുളശേരി ഉപജില്ലാ സ്ക്കൂള്‍ ഗെയിംസില്‍ നമ്മുടെ വിദ്യാലയം നേട്ടങ്ങളുടെ വക്കിലെത്തി. ജൂനിയര്‍ ബോയ്സ് ഫുട്ബോള്‍ മത്സരത്തില്‍ ചെര്‍പ്പുളശേരി ജി.എച്ച്.എസിനെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ തോട്ടര എച്ച്.എസു മായി നടന്ന വാശിയേറിയ മത്സരത്തില്‍ ടൈ ബ്രേക്കറില്‍ 3-2 നു പരാജയപ്പെട്ടു.
സീനിയര്‍ ബോയ്സ് ഫുട്ബോള്‍ മത്സരത്തില്‍ കാട്ടുകുളം എച്ച്.എസ്.എസി നെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ വെള്ളിനേഴി ജി.എച്ച്.എസിനോട് 2-1 നു പരാജയപ്പെട്ടു.
  സീനിയര്‍ ബോയ്സ് കബഡിയില്‍ വെള്ളിനേഴി ജി.എച്ച്.എസിനേ 43- 3 നു പരാജയപ്പെടുത്തി. പക്ഷേ തോട്ടര എച്ച്.എസിനോടു 54-32 നു പരാജയപ്പെട്ടു.
സീനിയര്‍ ബോയ്സ് ക്രിക്കറ്റില്‍ ചെര്‍പ്പുളശേരി ജി.എച്ച്.എസിനെ തോല്‍പ്പിച്ചു. എന്നാല്‍ എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരത്തോട് പരാജയപ്പെട്ട് റണ്ണറപ്പാകുകയാണുണ്ടായത്.
എന്തായാലും ഈ വര്‍ഷത്തെ കായിക മാമാങ്കത്തിനു തുടക്കം ക്കുറിച്ച് നടന്ന സ്ക്കൂള്‍ ഗെയിംസില്‍ നമ്മുടെ വിദ്യാലയം പ്രത്യാശയുടെ പൊന്‍വെളിച്ചം സൃഷ്ടിച്ചിരിക്കുകയാണ്. കായികാധ്യാപകന്‍ ശ്രീ അനില്‍ മാസ്റ്റര്‍ കുട്ടികള്‍ക്കു നല്‍കി വരുന്ന കഠിന പരിശീലനത്തിന് ഭാവിയില്‍ തിളക്കമാര്‍ന്ന നേട്ടം ലഭിക്കുമെന്നതിനു സംശയമില്ല.



Sunday, September 7, 2014


അധ്യാപക ദിനത്തില്‍ ഗുരുവന്ദനം.....!!!


അധ്യാപക ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബ്ബും എട്ട് ബി ഡിവിഷനും ചേര്‍ന്ന് വിദ്യാലയത്തിലെ ഓരോ അധ്യാപകരേയും ആദരിച്ച് സ്നേഹോപഹാരങ്ങള്‍ നല്‍കി. ശ്രീ പ്രശാന്ത് മാസ്റ്റര്‍, ശ്രീ പ്രസാദ് മാസ്റ്റര്‍ എന്നിവര്‍ക്കു പുറമേ എല്ലാ ക്ലാസ് ലീഡര്‍മാരും സംസാരിച്ചു.

നന്മയുടെ നല്ലോണം....!
കഴിഞ്ഞവര്‍ഷം പ്രിയ പ്രധാനാധ്യാപികയുടെ  അകാലമൃത്യുവും ഈ അധ്യയനവര്‍ഷം ഒമ്പതാംക്ലാസിലെ പ്രിയ വിദ്യാര്‍ത്ഥിയുടെ വേര്‍പാടും കാരണം ഓണാഘോഷങ്ങളില്‍നിന്ന് അകന്ന് നിന്ന വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം  ചെയ്തതുപോലെ ഓണാഘോഷങ്ങള്‍ക്ക് ചിലവാകുന്ന തുക സ്വരൂപിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  വിതരണം ചെയ്തു. ശ്രീമതി എം. കോമളവല്ലി,  എം  ആര്‍ പ്രമോദ് , കെ. അജിത്, പി. ശ്രീകുമാര്‍ സ്ക്കൂള്‍ ലീഡര്‍ ഒ.കെ മുഹമ്മദ് സഫ് വാന്‍ എന്നിവര്‍ നേതൃത്വം നല്കി.

Thursday, September 4, 2014



ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!

ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!

'ഒന്നുമില്ലാത്ത ഒരു മോഹത്തില്‍, വര്‍ഷങ്ങള്‍ക്കുമുന്നേ പഠിച്ച ഈ വിദ്യാലയത്തിലേക്ക് ഒരു മുന്‍കാല വിദ്യാര്‍ത്ഥി തികച്ചും യാദൃശ്ഛികമായി വന്നുകയറി. പുതിയതിനെ പുച്ഛത്തോടെ കാണുന്ന ഇന്നത്തെ കുട്ടികളില്‍ നിന്ന് തന്റെ മകള്‍ അമല വേറിട്ടു നില്‍ക്കുമോ ? ആര്‍ഭാടത്തിന്റെ ലവലേശമില്ലാത്ത ഈ ഗ്രാമീണ വിദ്യാലയം കാണുമ്പോള്‍ അവള്‍ക്കെന്തു തോന്നുമോ ആവോ? .... ​എങ്കിലും വന്നുകയറി.  പുറംമോടികളില്‍ അല്‍പ്പം ഒരു വ്യത്യാസം ഉണ്ടെന്നല്ലാതെ  തന്റെ വിദ്യാലയത്തിനു കാര്യമായ മാറ്റമൊന്നുമില്ലെന്ന് ചെര്‍പ്പുളശേരിയിലെ ശ്രീമാന്‍ പി.വി ഹംസയുടെ മകന്‍ ഗള്‍ഫില്‍ അഡ്വക്കേറ്റ് ആയി സേവനമനുഷ്ടിക്കുന്ന ശ്രീ പി.വി  ഷഹീന്‍ എന്ന ആ പൂര്‍വ്വ വിദ്യാര്‍ത്ഥിയില്‍ നിന്ന്  ഞങ്ങള്‍ക്ക് മനസ്സിലായി. പുതു തലമുറയുടെ പ്രതീകമായ ആ മകള്‍ അച്ഛനോടും അച്ഛന്‍ പഠിച്ച വിദ്യാലയത്തോടും ഇഴകിച്ചേര്‍ന്നതായി തോന്നി. 
കുറച്ചുനേരം സൗഹൃദ സംഭാഷണം..... സ്ക്കുള്‍ സ്റ്റാഫുകളുമായി ഇടപെടല്‍ ..... മണിക്കൂറുകള്‍ തന്നെ നീങ്ങിയതു അറിഞ്ഞില്ല. സ്ക്കള്‍ ചെയ്യുന്ന 'നന്മ'യുടെ പ്രവര്‍ത്തനങ്ങളില്‍ പേരറിയിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇഴചേരാന്‍ തയ്യാറായ മനസ്സ് ......! അടുത്ത തലമുറകളിലേക്ക് കൂടി വ്യാപിപ്പിക്കുകയല്ലേ ഈ മൂല്യങ്ങള്‍!!!
പ്രിയ ഷഹീന്‍ ...വിശപ്പുപോലും മറന്ന് താങ്കളും മകളും ഞങ്ങള്‍ക്കു നല്‍കിയ  ഈ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക്   ഞങ്ങള്‍ ആരോടാണ് നന്ദി പറയേണ്ടത്...... ആദരണീയനായ നമ്മുടെ പ്രിയ ഗുരുനാഥന്‍ ശ്രീ ഗോപിമാഷോടാകട്ടെ... കാരണം അദ്ദേഹമാണല്ലോ താങ്കളെ ഈ വിദ്യാലയത്തിലേക്ക് അടുപ്പിച്ചത്...!
നിറഞ്ഞ സന്തോഷം..!!!