NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, February 26, 2015


സഹ്യശീതളിമയില്‍ ഒരു പഠനക്യാമ്പ്







പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്വവും പ്രാധാന്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനായി കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കണ്ടറിസ്ക്കൂളിലെ കുട്ടികള്‍ക്ക് ഒലവക്കോട് ധോണി വനമേഖലയില്‍ പഠനക്യാമ്പ് നടത്തി. വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് ശതാവരി ദേശീയ ഹരിതസേനയിലെ നൂറ് വിദ്യാര്‍ത്ഥികളും പത്ത് അധ്യാപകരുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. പൃകൃതിയിലെ ജൈവവൈവിധ്യങ്ങളും കുളിര്‍മ്മയും പച്ചപ്പും കണ്ടാസ്വദിച്ച കുട്ടികള്‍ക്ക് ക്യാമ്പ് ഒരു നവ്യാനുഭവമായി. ഒലവക്കോട് എലിവാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ എം രവികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ അമീര്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍, പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍, ഹരിതസേന കണ്‍വീനര്‍ ശ്രീ കെ അജിത്, ഹരിതസേന പ്രവര്‍ത്തകന്‍ വൈശാഖ് എന്നിവര്‍ സംസാരിച്ചു. ശ്രീ സി. മുഹിനുദ്ദീന്‍, ശ്രീ എം.പി അനില്‍കുമാര്‍, ശ്രീ ഐ.ടി പ്രസാദ് , ശ്രീ ടി. വിഷ്ണു പ്രസാദ്, കെ. വിശ്വനാഥന്‍, ശ്രീമതി സുനന്ദ, ശ്രീമതി പി. എസ്. ലക്ഷമി,ശ്രീമതി പ്രീത, ശ്രീമതി അംബിക എന്നിവര്‍ നേതൃത്വം നല്‍കി.





 പാലക്കാട് മണി അയ്യര്‍ ഒഡിറ്റോറിയത്തിലെ വാദ്യോപകരണ മ്യൂസിയവും സംഘം സന്ദര്‍ശിച്ചു.




Thursday, February 19, 2015


സഹപാഠിക്കു ജയിക്കുവാന്‍

സ്നേഹദീപം സമ്മാനിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ വീട്ടില്‍ വൈദ്യുതി വെളിച്ചമില്ലെന്ന് മനസ്സിലാക്കിയ കൂട്ടുകാര്‍ അധ്യാപകരുടെ സഹായത്തോടെ ഒരു എമര്‍ജന്‍സി വിളക്ക് വാങ്ങിച്ച് സമ്മാനിക്കുകയും വിളക്ക് ചാര്‍ജ് ചെയ്യുന്നതിന് അയല്‍പക്കകൂട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്ത് മാതൃക കാട്ടി.



അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹര്‍സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം യൂണിറ്റിലെ കുട്ടികളാണ് തങ്ങളുടെ സഹപാഠിയായ മഞ്ജുഷക്ക് സ്നേഹദീപപ്രഭ ചൊരിഞ്ഞ് എമര്‍ജന്‍സിലാമ്പ് നല്‍കിയത്. തങ്ങളെല്ലാവരും വൈദ്യുതവെളിച്ചത്തില്‍ പഠിക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന കൂട്ടുകാരിക്ക് പരീക്ഷജയിക്കുവാന്‍ സഹായഹസ്തം നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. നല്ലപാഠം യൂണിറ്റ് കുട്ടികളില്‍ നിന്ന് സമാഹരിച്ച നന്മ ഫണ്ടില്‍ നിന്നാണ് അവര്‍ ഇതിനുവേണ്ട പണം കണ്ടെത്തിയത്. വിദ്യാലയത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍, സ്ക്കുല്‍ ലീഡര്‍ ഒ.കെ മുഹമ്മദ് സഫ് വാന്‍, നല്ലപാഠം യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മഞ്ജുഷക്ക് ദീപം സമ്മാനിച്ചു. പി.ടി.എ പ്രസി. ശ്രി. ടി. ജയപ്രകാശ്, വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍, സ്റ്റാഫ് സെക്രട്ടറി എം. പ്രശാന്ത്, നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി എം കോമളവല്ലി, വിജയശ്രീ കണ്‍വീനര്‍ ശ്രീ കെ. അജിത് എന്നിവര്‍ സംസാരിച്ചു.

Monday, February 2, 2015


കഥകളി സോദാഹരണ ക്ലാസ്  










 

കഥകളി സോദാഹരണ ക്ലാസ്
ഡല്‍ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്പിക് മാകേ എന്ന സംഘടനയുടെ ആഭിമുഖ്യത്തില് അടക്കാപുത്തൂര് ശബരി പി.ടി.ബി സ്മാരക ഹയര്സെക്കണ്ടറി സ്ക്കൂളില്‍ കഥകളി പഠന ശില്പശാല നടത്തി. പത്താംക്ലാസ് പാഠഭാഗത്തിലെ നളചരിതം കഥയിലെ ഹംസവും ദമയന്തിയും എന്ന ഭാഗമാണ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശ്രീ കലാ. കുട്ടനാശാന്‍ സോദാഹരണ പ്രഭാഷണം നടത്തി . കലാ. കുട്ടികൃഷ്ണന്‍, കലാനിലയം മധുമോഹന്‍,കലാനിലയം വാസുദേവന്‍,. കലാ. അനന്തനാരായണന്‍, കലാ. ദേവരാജന്‍, സദനം ദേവദാസ് എന്നിവരാണ് കഥകളി അവതരിപ്പിച്ചത്. അന്യം നിന്ന് പോകുന്ന ഭാരതീയ കലാരൂപങ്ങളെയും പാരമ്പര്യത്തേയും പരിരക്ഷിക്കുകയും അതിന്റെ അന്തസ്സും ഓജസ്സും നിലലിര്‍ത്തി വരും തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുകയുമാണ് ഈ ശില്പശാലക്കുള്ളതെന്ന് കോ ഓര്‍ഡിനേറ്റര‍്‍ ഉണ്ണികൃഷ്ണ വാര്യര്‍ കോട്ടക്കല്‍ വിശദീകരിച്ചു.
. വിദ്യാഭ്യാസ വകുപ്പമായി സഹകരിച്ച നടത്തുന്ന ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമാണ് അടക്കാപുത്തൂരില് നടന്നത്. പ്രധാനാധ്യാപകന് ശ്രീ കെ.ആര് വേണുഗോപാലന്‍ സ്വാഗതവും വിജയശ്രീ കോ ഓര്‍ഡിനേറ്റര‍്‍ കെ. അജിത് നന്ദിയും പറഞ്ഞു.