NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Wednesday, January 25, 2017


പി.ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ 2016
ജില്ലാതല മത്സരങ്ങളും ശാസ്ത്രപ്രതിഭാസംഗമവും

വിദ്യാര്‍ത്ഥികളില്‍ അന്വേഷണതൃഷ്ണയും വായനാശീലവും സാമൂഹ്യാവബോധവും വളര്‍ത്തിയെടുക്കുന്നതിനായി ശ്രീ പി.ടി.ഭാസ്ക്കരപ്പണിക്കര്‍ തുടങ്ങിവച്ച ബാലശാസ്ത്ര വിജ്ഞാന പരീക്ഷയുടെ ജില്ലാതല മത്സരങ്ങള്‍ 2016 നവംബര്‍ 13 ഞായറാഴ്ച്ച അടക്കാപുത്തൂര്‍ ഹൈസ്ക്കൂള്‍ സഭാമന്ദിരത്തില്‍ വെച്ച് നടന്നു.




ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നൂറുക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മേളയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. . രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി പി. കാര്‍ത്ത്യായനിക്കുട്ടിടീച്ചര്‍ അധ്യക്ഷതവഹിച്ചു. ചെര്‍പ്പുളശേരി നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി കെ മിനി, പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്, ശ്രീ എം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ , ഇ രാധാകൃഷ്ണന്‍ മാസറ്റര്‍, കെ. ആര്‍ വേണുഗോപാലന്‍, റിട്ട.മേജര്‍ എന്‍ വാസുദേവന്‍, പി.ടി.ബി ട്രസ്റ്റ് സെക്രട്ടറി കെ അജിത്. ശാസ്ത്ര കോ ഓര്‍ഡിനേറ്റര്‍ രമേഷ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ടി.ജി നിരഞ്ജന്‍ സ്വാഗതവും വി. ഗോപികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവരശേഖര പുസ്തക പ്രദര്‍ശനം, പ്രസംഗം, അന്വേഷണ റിപ്പോര്‍ട്ട അവതരണം, പ്രശനോത്തരി എന്നിവ നടത്തി. ജേതാക്കള്‍ക്ക് പി.വി. മാധവന്‍ മാസ്റ്റര്‍ സ്മാരക ട്രോഫി, ഹരിതസേന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ ബാലശാസ്ത്ര ട്രോഫീകള്‍ എന്നിവ വിതരണം ചെയ്തു.





"ക്ലാസ് മുറികളില്‍ കുടിവെള്ളം"
പദ്ധതി നടപ്പിലാക്കി


അടക്കാപുത്തൂര്‍ ശബരി പി.ടിബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ "ക്ലാസ് മുറികളില്‍ കുടിവെള്ളം" പദ്ധതിയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി കെ ശാന്തകുമാരി, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ കെ.ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി നിര്‍‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് ക്ലാസ് മുറികളില്‍ കുടിവെള്ള പാത്രങ്ങള്‍ ശേഖരിച്ച് ശൂദ്ധജലം സംഭരിച്ചു വെക്കുന്നത്. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്, പി.ടി.എ വൈസ് പ്രസി. കെ.ടി മുരളീമോഹന്‍, സി. മുഹിനുദ്ദീന്‍, എം. കോമളവല്ലി, കെ അജിത് എന്നിവര്‍ സംസാരിച്ചു.