NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Friday, August 21, 2015


ഓണാഘോഷപരിപാടികളോടെ സ്ക്കള്‍‍ മേളകള്‍ക്ക് സമാപനം

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കളില്‍ ഒരാഴ്ചയായി നടന്നുവന്നിരുന്ന കലാകായികമേളകള്‍ക്ക് ഓണാഘോഷപരിപാടികളോടെ സമാപനം കുറിച്ചു. സ്ക്കള്‍ കലോത്സവം മുന്‍ കലാപ്രതിഭകളായ സി. എം റഫീക്കും കെ.ശ്രീജയും കായികോത്സവം വെള്ളിനേഴി പ‍‌‌ഞ്ചായത്ത് വൈസ് പ്രസി. ശ്രീ കെ ഹരിദാസും ഉദ്ഘാടനം ചെയ്തു. കലാ-കായികോത്സവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വളരെ സജീവമായി പങ്കെടുത്തു.









 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍‍ക്കായും കായികമത്സരങ്ങള്‍‍ സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓണാഘോഷ പരിപാടികളില്‍‍ പൂക്കളമത്സരവും, വടംവലിയും, കസാലക്കളികളും, ഓണപ്പാട്ടുകളും സംഘടിപ്പിച്ചു. വാദ്യഘോഷങ്ങളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നള്ളത്തും ഉണ്ടായി. വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പി‌ച്ചിരുന്നു.










 പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ മേണുഗോപാല്‍, പ്രിന്‍സിപ്പല്‍ ശ്രീടി. ഹരിദാസ്, പി.ടി.എ പ്രസി. ശ്രീ ടി.ജയപ്രകാശ്, പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി. മുരളിമോഹന്‍‍, ശ്രീ എം. പ്രശാന്ത്, ശ്രീമതി എം കോമളവല്ലി, കണ്‍നീനര്‍മാരായശ്രീ കെ. അജിത്, ശ്രീ എം. പി അനില്‍‍കുമാര്‍‍ എന്നിവര്‍ നേതൃത്വം നല്‍കി.



Monday, August 17, 2015


സ്ക്കൂള്‍ കലോത്സവം ആരംഭിച്ചു







അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ ഈ അധ്യയന വര്‍ഷത്തെ കലോത്സവങ്ങള്‍ക്ക് തിരശീലയുയര്‍ന്നു. വിദ്യാലയത്തിലെ മുന്‍‍കലാപ്രതിഭയായ സി. എം. റഫീക്ക് അറബിക് കലോത്സവവും, പൂര്‍വ്വ വിദ്യാര്‍ത്ഥിനുയും സംസകൃതം എം.എ പരീക്ഷയില്‍ റാങ്ക് ജേതാവുവായ കെ. ശ്രീജ സംസകൃതോത്സവവും പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി രാഖി കലോത്സവവും ഉദ്ഘാടനം ചെയ്തു.
 










 പ്രിന്‍സിപ്പല്‍ ടി.ഹരിദാസ് , പി.ടി.എ വൈസ് പ്രസി. കെ.ടി മുരളീമോഹന്‍‍ , എം പ്രശാന്ത്, കലോത്സവ കണ്‍വീനര്‍ കെ .അജിത് എന്നിവര്‍ സംസാരിച്ചു. സ്ക്കൂള്‍ കായികമത്സരങ്ങള്‍ ബുധനാഴ്ച്ച ആരംഭിക്കും

Saturday, August 15, 2015

സ്വാതന്ത്ര്യദിനം ആഘോഷിച്ചു ആഘോഷിച്ചു.

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അങ്കണത്തില്‍ കൂടിയ പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ശ്രീ ഹരിദാസ് മാസ്റ്റര്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. 









പി.ടി.എ പ്രസി. ശ്രീ ടി. ജയപ്രകാശ് , എം പ്രശാന്ത്, എം. ആര്‍ പ്രമോദ്, കെ അജിത്, ഐ.ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍  നടത്തിയ  നിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് പാതിതോഷികങ്ങള്‍ സമ്മാനിച്ചു. മധുര വിതരണവും ഉണ്ടായി.

Saturday, August 1, 2015


പ്രേംചന്ദ്ദിനം ആചരിച്ചു.

'തൂലികപോരാളി' എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ഹിന്ദി സാഹിത്യ സാമ്രാട്ടായിരുന്ന മുന്‍ഷി പ്രേംചന്ദിന്റെ ജന്മ ദിവസം അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഹിന്ദി സാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആചരിച്ചു. വിദ്യാലയത്തില്‍ കൂടിയ പ്രത്യേക ഹിന്ദി അസംബ്ലിയില്‍ എന്‍.സി.സി. ചീഫ് ഓഫീസര്‍ ശ്രീ എം. ആര്‍ പ്രമോദ് , പ്രേംചന്ദ് സ്മരണ പുതുക്കി





 ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ഹിന്ദി പ്രാഥമിക്, മധ്യമ പരീക്ഷ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹിന്ദി സാഹിത്യമഞ്ച് പ്രസി. അക്ഷയ് എന്‍, വി‍ജയശ്രീ കണ്‍വീനര്‍ കെ. അജിത്, പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.