NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, August 21, 2014

ആദരാഞ്ജലികള്‍!!!  
ഇനിയും കഥപറയും........
ജീവിതം മുഴുവന്‍ അറിവിനുപിറകെ നടന്ന അവധൂതന്‍, വാക്കുകളുടെ അളവും തൂക്കവും തിരിച്ചറിഞ്ഞ  ഭാഷാസ്നേഹി, പ്രകൃതിയുടെ ഗാനസൗന്ദര്യങ്ങളെ ആകണ്ഠമാസ്വദിച്ച പ്രകൃത്യുപാസകന്‍, ജീവിത മുഹൂര്‍ത്തങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ച അനുഗൃഹീത നടന്‍....
വിനയേട്ടാ..., അങ്ങയുടെ പ്രതിഭയെ അനാവരണം ചെയ്യാന്‍ ഈ വാക്കുകള്‍ക്കാവുമോ?  തീര്‍ച്ചയായും ഈ ജീവിതകഥ പാടിപുകഴ്ത്താന്‍  അങ്ങു നട്ട വൃക്ഷങ്ങളുടെ സഹസ്രദളങ്ങള്‍ ധാരാളം!! അതായിരിക്കാം അങ്ങയേക്കുറിച്ചുള്ള അനശ്വരഗാനം!!!
 പ്രമുഖ നാടക-പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ശ്രീ കെ.പി.എ.സി വിനയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.ആദരാഞ്ജലികള്‍!!

No comments:

Post a Comment