NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, December 25, 2014


പഠനക്യാമ്പ് രസകരമായി








കളിയും കാര്യവുമായി പഠനക്യാമ്പ്

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയശമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാപഞ്ചായത്തും വിജയശ്രീ പദ്ധതിയും നല്‍കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കുളിലെ പത്താംക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചതുര്‍ദിന പഠനക്യാമ്പ് കുട്ടികളെ ആവേശഭരിതരാക്കിക്കൊണ്ട് പരിസമാപിച്ചു. രസതന്ത്രം, ഊര്‍ജതന്ത്രം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ ക്ലാസ് മുറികളില്‍ നിന്നും വ്യത്യസ്ഥമായ ഒരു പഠന തന്ത്രമായിരുന്നു ക്യാമ്പില്‍ പരീക്ഷിച്ചത്. കുട്ടികളില്‍ ഏകാഗ്രത ഉളവാക്കാന്‍ ഉപകരിക്കുന്ന യോഗക്ലാസ് മുതല്‍ വിവിധതരത്തിലുള്ള കളികളും പഠനയാത്രയും സംഘടിപ്പിച്ചത് വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ഉളവാക്കുവാന്‍ സഹായകരമായി. പ്രശസ്ത തുയിലുണര്‍ത്ത് പാട്ട് കലാകാരി ശ്രീമതി കടമ്പൂര്‍ ശോഭനയും സംഘവും അവതിപ്പിച്ച തുയിലുണര്‍ത്ത് പാട്ടുകളും ശ്രീമതി ശാന്തകുമാരി അവതരിപ്പിച്ച പുള്ളുവന്‍ പാട്ടുകളും കുട്ടികളില്‍ കൗതുകമുണര്‍ത്തി. ക്യാമ്പിന്റെ സമാപനദിനത്തില്‍ കലാസാംസ്ക്കാരിക പരിപാടികളുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിലെ ഒളപ്പമണ്ണ മനയിലേക്ക് നടത്തിയ പഠനയാത്രയും ശ്രീ കെ.കെ. വേണുഗോപാല്‍, ശ്രീ വെള്ളിനേഴി ഗോപിരാജ്, ശ്രീ രാജന്‍ മതിലകത്ത് എന്നിവരുടെ വിവരണങ്ങള്‍ കുട്ടികളെ അറിവിന്റെ അനുഭൂതിയിലേക്ക് നയിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ ടി. ഹരിദാസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ ടി. ജയപ്രകാശ്, സ്ക്കൂള്‍ വിജയശ്രീ കോ ഓര്‍ഡിനേറ്റര്‍ ശ്രീ കെ. അജിത് , സ്ററാഫ് സെക്രട്ടറി ശ്രീ എം. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ശ്രീ എം.ആര്‍ പ്രമോദ്, ശ്രീമതി എം. ആര്‍ മൃദുല, ശ്രീ ..ടി പ്രസാദ്, ശ്രീമതി സി. സുനന്ദ, ശ്രീമതി പി. വിദ്യ, ശ്രീമതി എന്‍ ജിഷ,ശ്രീമതി രത്നകുമാരി, ശ്രീമതി അഞ്ജന, ശ്രീമതി രോഷിനി, ശ്രീമതി പ്രതിഭ, ശ്രീമതി ബിന്ദു, ശ്രീമതി ജിനു, ശ്രീ വിഷ്ണുപ്രസാദ്.ടി. ശ്രീമതി അംബിക എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

No comments:

Post a Comment