NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday, January 20, 2015


ആവേശം നിറഞ്ഞ കൂട്ടയോട്ടം








ദേശീയഗയിംസിന്റെ ആവേശം ഏറ്റുവാങ്ങികൊണ്ട് നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കുളിലെ വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും പങ്കെടുത്തു. അടക്കാപുത്തുര്‍ ഹൈസ്ക്കുളില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാങ്ങോട് സെന്ററില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിനു തൃക്കടീരി പഞ്ചായത്ത് വൈസ് പ്രസി. .കെ സെയ്തലവി ഫളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അടക്കാപുത്തൂര്‍ ജംഗ്ഷനിലേക്ക് നടത്തിയ കൂട്ടയോട്ടത്തിന്റെ സമാപനത്തില്‍ അടക്കാപുത്തൂര്‍ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യുണിയന്‍ കുട്ടികള്‍ക്ക് മധുരം നല്‍കി. വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീമതി സി.ജി ഗീത അത് ലറ്റുകളെ അഭിസംഭോധന ചെയ്തു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ ടി. ഹരിദാസന്‍, എം. പ്രശാന്ത്, കെ. അജിത്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം. ആര്‍ പ്രമോദ്, സി. മുഹിനുദ്ധീന്‍, എം.പി അനില്‍കമാര്‍, അഖില്‍ സി.ആര്‍, എം. ഹരിദാസ്, ടി. വിഷ്ണുപ്രസാദ്,എസ്. ലക്ഷമി, പി. വിദ്യ , ടി. സുമ, കെ. ഷീജ, ഉഷ എം എന്നിവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment