NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, May 7, 2015


വേനല്‍ പാഠശാല തുടങ്ങി.



അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരകഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കളിയും സംഗീതവും സംവാദവും പരീക്ഷണ നിരീക്ഷണവുമായി ഹൈസ്ക്കുള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ത്രിദിന വേനല്‍ പാഠശാലക്ക് തുടക്കമായി







 
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസി. ശ്രീമതി സി.‍ജി. ഗീത പാഠശാല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ശ്രീമതി  കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 
 ശ്രീ ജയരാജ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിശ്രീ ടി. ജയപ്രകാശ് ,  ശ്രീ കെ.ടി. മുരളീകൃഷ്ണന്‍,  ശ്രീ കെ. അജിത് എന്നിവര്‍ സംസാരിച്ചു. ഗണിതം മധുരം എന്ന വിഷയത്തില്‍  ശ്രീ വേണു പുഞ്ചപ്പാടം, വിദ്യാര്‍ത്ഥികളും മനശാസ്ത്രവും എന്ന വിഷയത്തില്‍ ഡോ. മല്ലിക, മാപ്പിളകലകളും മാപ്പിളപ്പാട്ടും എന്ന വിഷയത്തില്‍  ശ്രീ നാസര്‍ വല്ലപ്പുഴയും , ശാസ്ത്രം എന്ത് എന്തിന് എന്ന വിഷയത്തില്‍ ശ്രീമതി ഗീത വെള്ളിനേഴി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പ്രധാനധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍ സ്വാഗതവും, എം കോമളവല്ലി നന്ദിയും പറഞ്ഞു.

No comments:

Post a Comment