NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Saturday, August 1, 2015


പ്രേംചന്ദ്ദിനം ആചരിച്ചു.

'തൂലികപോരാളി' എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ഹിന്ദി സാഹിത്യ സാമ്രാട്ടായിരുന്ന മുന്‍ഷി പ്രേംചന്ദിന്റെ ജന്മ ദിവസം അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഹിന്ദി സാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആചരിച്ചു. വിദ്യാലയത്തില്‍ കൂടിയ പ്രത്യേക ഹിന്ദി അസംബ്ലിയില്‍ എന്‍.സി.സി. ചീഫ് ഓഫീസര്‍ ശ്രീ എം. ആര്‍ പ്രമോദ് , പ്രേംചന്ദ് സ്മരണ പുതുക്കി





 ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ഹിന്ദി പ്രാഥമിക്, മധ്യമ പരീക്ഷ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹിന്ദി സാഹിത്യമഞ്ച് പ്രസി. അക്ഷയ് എന്‍, വി‍ജയശ്രീ കണ്‍വീനര്‍ കെ. അജിത്, പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment