NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, November 16, 2015


സഭാമന്ദിര സമര്‍പ്പണവും പ്രതിഭാസംഗമവും നടത്തി.
അടക്കാപുത്തൂര്‍‍ സെക്കണ്ടറി സ്ക്കൂള്‍‍ കമ്മിറ്റി പൊതു ആവശ്യങ്ങള്‍ക്കായി സ്ക്കൂള്‍‍ സ്മൃതിമന്ദിരത്തിനു സമീപം നിര്‍മ്മിച്ച സഭാമന്ദിരത്തിന്‍‍റെ സമര്‍പ്പണവും പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാബാലപ്രതിഭാസംഗമവും നടത്തി. സഭാമന്ദിരത്തിന്റെ സമര്‍പ്പണം സെക്കണ്ടറി സ്കൂള്‍‍ ചെയര്‍‍‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍‍ത്തകനുമായ ശ്രീ ഇന്ത്യനൂര്‍‍‍ ഗോപി നിര്‍‍വ്വഹിച്ചു.











റിട്ട. പ്രൊഫ. പി. ബാലകൃഷ്ണന്‍‍ മുഖ്യാതിഥിയായി.ഗുരുശ്രേ‍ഷ്ഠാ അവാര്‍‍ഡ് ജേതാവും ബാലസാഹിത്യകാരനുമായ കെ.എന്‍‍ കുട്ടി മാസ്റ്ററെ അനുമോദിച്ചു.പ്രതിഭാസംഗമത്തില്‍ ഗണേഷ് മുന്നൂര്‍ക്കോട് കുട്ടികളുമായി സംവാദം നടത്തി.എം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനായി.കെ.എന്‍ നാരായണന്‍‍ നമ്പൂതിരി, പി രാമചന്ദ്രന്‍‍, ഇ രാധാകൃഷ്ണന്‍, പി. കാര്‍ത്ത്യായനിക്കുട്ടി, മേജര്‍‍ എന്‍ വാസുദേവന്‍‍, കണ്ണൂര്‍ രമേശന്‍ , ആശാദേവി എന്നിവര്‍‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍‍ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും പി.ടി.ബി.ട്രസ്റ്റ് സെക്രട്ടറി കെ അജിത് നന്ദിയും പറഞ്ഞു. കലാമണ്ഡലം ശിവദാസും സംഘവും നടത്തിയ ഓട്ടന്‍‍തുള്ളലും അരങ്ങേറി.ജില്ലാ വിജയികള്‍‍ക്ക് പി.വി. മാധവന്‍ മാസ്റ്റര്‍‍ സ്മാരക ട്രോഫികള്‍‍ വിതരണം ചെയ്തു.

No comments:

Post a Comment