NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday, April 19, 2016




സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍
വേനല്‍ ശില്പശാല
2016 ഏപ്രില്‍ 20 മുതല്‍
കേന്ദ്ര മാനവവിഭവശേഷി, സാസ്ക്കാരിക വകുപ്പ് എന്നിവയുടെ കീഴില്‍‍ പ്രവര്‍ത്തിക്കുന്ന സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ അടക്കാപുത്തൂര്‍ ഹൈസ്ക്കൂളിന്റേയും പി.ടിബി. ട്രസ്റ്റിന്റേയും സഹകരണത്തോടെ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2016 ഏപ്രില്‍ 20 മുതല്‍ ഒരാഴ്ച നീണ്ടുനീണ്ടുനില്‍ക്കുന്നകലാനന്ദനം ശില്പശാല സംഘടിപ്പിക്കുന്നു.





കാലാനുസൃതമായ മാറ്റങ്ങള്‍ക്കൊപ്പമോ ഒരു ചുവട് മുന്നിലോ ചരിക്കുമ്പോഴാണ് മനുഷ്യന്‍ അംഗീകരിക്കപ്പെടുന്നത്. ശാസ്ത്രബോധത്തിന്റെയും കലാസ്വാദനത്തിന്റെയും തലങ്ങളില്‍ പുതിയചര്‍ച്ചകളും അനുഭവങ്ങളും ലോകമെമ്പാടും ഉയര്‍ന്നുവരുന്നു. തീര്‍ച്ചയായും ഇളം നാമ്പുകള്‍ക്ക് അവയോടൊപ്പമെത്താന്‍ അവസരമൊരുക്കേണ്ടത് നമ്മുടെ ചുമതലയാണ്. പ്രാദേശികഭേദങ്ങള്‍ ഒരിക്കലും ഇവരെ പുറകിലേക്ക് തള്ളിക്കൂടാ എന്ന കാഴ്ചപ്പാടോടെ തന്നെ ഈ വരുന്ന ഏപ്രില്‍ 20 മുതല്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കായി (അഞ്ചാം ക്ലാസുതൊട്ട് കോളേജ് തലം വരെ പഠിക്കുന്നവര്‍)ശാസ്ത്ര-കലാനന്ദനം ശില്പശാല ഒരുക്കുന്നു.
ശാസ്ത്രലോകത്തിന്റെ ആഴങ്ങളിലുള്ള അറിവിന്റെ മുത്തുകള്‍ കോരിയെടുക്കാനും, മോഹിനിയാട്ടം, കഥകളി, തൂടങ്ങിയ ദൃശ്യകലാവിസ്മയങ്ങള്‍ അറിഞ്ഞാസ്വദിക്കുവാനും ഈ ശില്പശാല വേദിയൊരുക്കും. യു.പി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ശില്പശാലയില്‍‍ പ്രവേശനം ഉണ്ടാകുന്നതാണ്. അപൂര്‍വ്വമായ ഈ അവസരം നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ....
സംഘാടകര്‍

No comments:

Post a Comment