NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Sunday, June 26, 2016




 സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി പ്രഖ്യാപിച്ചു.

അടക്കാപുത്തൂര്‍ ശബരി പി.ടി. ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ക്കൂള്‍ ലൈബ്രറിയില്‍ അംഗത്വം നല്‍കിയും പുസ്തകങ്ങള്‍ വിതരണം ചെയ്തും വിദ്യാലയം വായനാവാരം ആചരിച്ചത്. സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പുസ്തക വിതരണം ചെയ്ത് സ്ക്കൂള്‍ പി.ടി.എ ജനറല്‍ബോഡി യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ച വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീധരന്‍ മാസ്റ്റര്‍ വിദ്യാലയത്തെ സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വിജയികളെ യോഗം അദിനന്ദിച്ചു. പി.ടി., ശബരി മാനേജ്മന്റ് എന്നിവര്‍ ഏര്‍പ്പടുചെയ്ത ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.ടി ഉണ്ണികൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ മുരളീധരന്‍, പ്രധാനാധ്യാപകന്‍ എം പ്രശാന്ത്, പ്രിന്‍സിപ്പല്‍ ടി.ഹരിദാസന്‍, മുരളീമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ അജിത് സ്വാഗതവും സി.ആര്‍ അഖില്‍ നന്ദിയും പറഞ്ഞു. പി.ടി.എ ഭാരവാഹികളായി ടി.ജയപ്രകാശ് (പ്രസിഡണ്ട്), കെ.ടി.മുരളീമോഹന്‍ (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു.




No comments:

Post a Comment