NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday, September 20, 2016


ഗുരുചരണങ്ങള്‍ തേടി ഗുരുഭവനങ്ങളിലൂടെ

        അറവിന്‍ കൈത്തിരിനാളം തെളിയിച്ച് അക്ഷരദീപം പ്രകാശിപ്പിച്ച
ഗുരുനാഥരെത്തേടി പുതിയ തലമുറ ഗുരുഭവനങ്ങളില്‍ എത്തി ആശംസയര്‍പ്പിച്ചു
അനുഗ്രഹങ്ങള്‍ വാങ്ങിയത് ഒരു നവ്യാനുഭവമായി. അടക്കാപുത്തൂര്‍ ശബരി
പി.ടി.ബി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികളാണ് പുതുമയാര്‍ന്ന പരിപാടികളോടെ
അധ്യാപക ദിനം ആചരിച്ചത്. അടക്കാപുത്തൂര്‍ സ്ക്കൂളില്‍നിന്നും വിവിധ
വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം ആവേശവും കൗതുകവും
പകര്‍ന്നു.





        തങ്ങളുടെ പ്രവര്‍ത്തന കാലഘട്ടത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി
ബന്ധത്തെക്കുറിച്ചും വിദ്യാലയാനുഭവങ്ങളെക്കുറിച്ചും അവര്‍ പുതുതലമുറക്ക്
വിശദീകരിച്ചു കൊടുത്തു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയും
നല്‍കി. ഗുരുഭവനസന്ദര്‍ശനപരിപാടികള്‍ക്ക് തുടക്കംക്കുറിച്ചുകൊണ്ട്
വിദ്യാലയത്തില്‍ നടത്തിയ ഗുരുശിഷ്യ സംഗമത്തില്‍ മുന്‍ പ്രധാനാധ്യാപകന്‍
ശ്രീ കെ.ആര്‍ വേണുഗോപാലന്‍, ശ്രീമതി പി. കാര്‍ത്ത്യായനിക്കുട്ടി
ടീച്ചര്‍ എന്നിവര്‍ ഗുരുസന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്,
ശ്രീമതി എം കോമളവല്ലി, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ പരിപാടികളും അരങ്ങേറി.

No comments:

Post a Comment