NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Friday, August 15, 2014


സ്വാതന്ത്യദിനാഘോഷം

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സ്വാതന്ത്യദിനാഘോഷം നടത്തി. എന്‍.സി.സി, ജെ.ആര്‍.സി തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികള്‍ അണിനിരന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍ പതാക ഉയര്‍ത്തി.
തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ പി.ടി.എ പ്രസി. ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ഹരിദാസ്, ഐ.ടി പ്രസാദ്, കെ. അജിത്, അഖില്‍ സി. ആര്‍, എം. മൃദുല, വി.കെ ബീന

എന്നിവര്‍ സംസാരിച്ചു. സ്ക്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം, സ്വാതന്ത്യ ദിനപ്പതിപ്പിന്റെ പ്രകാശനം , ദേശഭക്തിഗാനാലാപനം എന്നിവയുമുണ്ടായി.

Thursday, August 14, 2014

 'നന്മ' യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം! 

നല്ല പാഠം സ്ക്കൂള്‍ യൂണിറ്റ് കണ്‍വീനര്‍ ശ്രീമതി എം. കോമളവല്ലി ടീച്ചര്‍ സംസാരിക്കുന്നു.
അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസിലെ നല്ല പാഠം യൂണിറ്റായ 'നന്മ' യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം!  മലയാള മനോരമ പത്രം വിദ്യാലയത്തിനു നല്‍കിയ പ്രശംസാപത്രം സ്ക്കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ നല്ല പാഠം സ്ക്കൂള്‍ യൂണിറ്റ് കണ്‍വീനര്‍ ശ്രീമതി എം. കോമളവല്ലി ടീച്ചര്‍ക്ക് സമ്മാനിക്കുന്നു
. 'നന്മ' യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം!

Monday, August 11, 2014

നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകൈത്താങ്ങ്

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസിലെ നല്ല പാഠം യൂണിറ്റായ 'നന്മ' യുടെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കെ.എം. സി.സി. ഷൊര്‍ണ്ണുര്‍ മണ്ഡലത്തിന്റെ ധനസഹായം
അര്‍ഹതപ്പെട്ട രണ്ടു വിദ്യാര്ത്ഥികള്‍ക്കു ചെര്‍പ്പളശേരീ പഞ്ചായത്ത് വാര്‍ഡ് മെംബര്‍ കെ.കെ. അസീസ് വിതരണം ചെയ്തത്. കെ.എം. സി.സി. ജില്ലാ സെക്രട്ടറി മുഹമ്മദ് അലി, ഷൊര്‍ണ്ണുര്‍ മണ്ഡലം സെക്രട്ടറി നജീബ് തയ്യാലുക്കല്‍ പ്രിന്‍സിപ്പല്‍ ടി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.ആര്‍ വണുഗോപാല്‍ സ്വാഗതവും നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍ എം. കോമളവല്ലി നന്ദിയും പറഞ്ഞു.

Friday, August 8, 2014

പി.ടി.എ, അടക്കാപുത്തൂര്‍ ആട്ടോ-ടാക്സി
ഡ്രൈവേഴ്സ് യൂണിയന്‍ വാണിയംകുളം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂൂട്ട് ഓഫ മെ‍ഡിക്കല്‍‍ സയന്‍സ് എന്നിവരുടെ ആഭിമുഖ്യത്തില്‍ 
നടത്തിയ മെ‍‍ഡിക്കല്‍ ക്യാമ്പ് വെള്ളിനേഴി പഞ്ചായത്ത് പ്രസി‍‍ഡണ്ട് ശ്രീമതി സി.ജി.ഗീത ഉദ്ഘാടനം ചെയ്യുന്നു.
                                                                                   കൂടുതല്‍ ചിത്രങ്ങള്‍ ആക്ടിവിറ്റി പേജില്‍

Tuesday, August 5, 2014

പ്രിയ വിദ്യാർത്ഥി കൃഷ്ണപ്രസാദിനു ആദരാഞ്ജലികൾ ..........
അനുശോചനയോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ കെ. ആർ വേണുഗോപാൽ , മാനേജർ ശ്രീ മുരളീധരൻ പി ടി എ  പ്രസി. ശ്രീ ടി ജയപ്രകാശ്  എന്നിവർ സംസാരിക്കുന്നു .


Monday, August 4, 2014






അകാലത്തില്‍ നമ്മെ വിട്ടുപോയ ഒമ്പതാതരത്തിലെ
പ്രിയ വിദ്യാര്‍ത്ഥി
കൃഷ്ണപ്രസാദിനു ദുഖത്തോടെ വിട.........
2013-14 അധ്യയന വര്‍ഷത്തെ അഭിമാന താരങ്ങള്‍