NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, February 15, 2016

 വാര്‍ഷിക പരിപാടികളില്‍ നിന്ന്


















വാര്‍‍ഷികം നടത്തി
ശബരി.പി.ടി.ബി.സ്മാരക ഹയര്‍‍‍‍സെക്കണ്ടറി സ്കൂളിന്റെ 58 ാം വാര്‍‍‍ഷികത്തിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമ പഞ്ചാ. പ്രസി. ശ്രീ കെ. ശ്രീധരന്‍‍‍‍ മാസ്റ്ററുടെ അധ്യക്ഷതയില്‍‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസി. ശ്രീ പി അരവിന്ദാക്ഷന്‍‍‍ മാസ്റ്റര്‍‍‍ നിര്‍‍വ്വഹിച്ചു. സ്കൂളിന്റെ മുന്‍‍‍ പ്രധാനാധ്യാപകനും മാനേജറുമായിരുന്ന ശ്രീ ഇന്ത്യനൂര്‍‍ ഗോപി മാസ്റ്റ്ര്‍‍, മുന്‍‍ അധ്യാപകന്‍‍ ശ്രീ എ,സി അമ്പയ്യുന്‍‍ മാസ്റ്റര്‍‍, മുന്‍‍ പി.ടി.എ പ്രസിഡണ്ട് ശ്രീ കൊടിയത്ത് വിശ്വനാഥന്‍‍ എന്നിവരുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ശ്രീ വി.ഗോപീകൃഷ്ണന്‍‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ശ്രീ ഹരിദാസ് തരകത്ത്, വിദ്യാര്‍‍ത്ഥികളുടെ പ്രവര്‍ത്തന റിപ്പോര്‍‍ട്ട് കുമാരി ഉപാസന, ആര്‍‍ ശരത് എന്നിവര്‍‍ അവതരിപ്പിച്ചു.വാര്‍‍ഡ് മെംബര്‍‍ ശ്രീ കെ.ടി ഉണ്ണികൃഷ്ണന്‍‍, പി.ടി.എ പ്രസി. ശ്രീ ടി.ജയപ്രകാശ്, പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി മുരളി മോഹന്‍, വെല്‍‍ഫെയര്‍‍കമ്മിറ്റി കണ്‍‍വീനര്‍‍ ശ്രീ പി. മുരളി മോഹന്‍ എന്നിവര്‍‍ സംസാരിച്ചു. സ്കൂള്‍ ഹിന്ദി മാഗസിന്‍‍ "സുവര്‍‍ണ്ണദീപത്തിന്റെ" പതിപ്പ് ഹിന്ദി സാഹിത്യമഞ്ച് പ്രസിഡണ്ട് കുമാരി ടി.വര്‍ഷ വെള്ളിനേഴി ഗ്രാമ പഞ്ചാ. പ്രസി. ശ്രീ കെ. ശ്രീധരന്‍‍‍‍ മാസ്റ്റര്‍‍ക്ക് നല്‍‍കികൊണ്ട് പ്രകാശനം ചെയ്തു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും ശ്രീ എം പ്രശാന്ത് നന്ദിയും പറഞ്ഞു. വവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tuesday, December 22, 2015


ശ്രീ ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ അനുസ്മരണം

അടക്കാപുത്തൂര്‍ സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി, പി.ടി.ബി. സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ട്രസ്റ്റുകളുടെ അധ്യക്ഷനും, അടക്കാപുത്തൂര്‍ സ്ക്കൂള്‍‍ മുന്‍‍ പ്രധാനാധ്യാപകനും, മാനേജറും, പ്രമുഖ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍‍ത്തകനുമായിരുന്ന ഇന്ത്യനൂര്‍ ഗോപിമാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് അനുസ്മരണയോഗം ചേര്‍‍ന്നു.
















യോഗത്തില്‍ ഗോപിമാസ്റ്ററുടെ സഹപ്രവര്‍ത്തകനായിരൂന്ന എ.കെ കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ അധ്യക്ഷനായി. വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീധരന്‍‍ മാസ്റ്റ്ര്‍‍ , വാര്‍ഡ് മെംബര്‍ കെ.ടി ഉണ്ണികൃഷ്ണന്‍, ടി.വി കുഞ്ഞന്‍വാര്യര്‍ മാസ്റ്റ്ര്‍, കെ.എന്‍ നാരായണന്‍ നമ്പൂതിരി, എം. ദാമോദരന്‍ നമ്പൂതിരി, ജനാര്‍‍ദ്ദനന്‍ നമ്പൂതിരി, ഇ. രാധാകൃഷ്ണന്‍, എം.ടി കമലാദേവീ, പി. പ്രേംകുമാര്‍, ശബരി ട്രസറ്റീ പി. ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് വൈസ്. പ്രസി. കെ. ഹരിദാസന്‍, പ്രിന്‍സിപ്പാള്‍ ടി. ഹരിദാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ റിട്ട. മേജര്‍ എന്‍ വാസുദേവന്‍, വി. ഗോപീകൃഷ്ണന്‍, ഒ.കെ സെയ്തലവി, അടക്കാപുത്തൂര്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് പ്രതിനിധി എം.ജി രാജേന്ദ്രകുമാര്‍, കുളക്കാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രതിനിധി രവികുമാര്‍, വിനോദ്മാസ്റ്റര്‍ , ഷറഫുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അടക്കാപുത്തൂര്‍ സെക്കണ്ടറി സ്ക്കൂള്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്ന എം. രാമചന്ദ്രന്‍, മുന്‍ കായികാധ്യാപകന്‍ അന്‍പയ്യന്‍ മാസ്റ്റര്‍ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും, പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ. അജിത് നന്ദിയും പറഞ്ഞു. 

Monday, November 30, 2015






ഉപജില്ലാ കലോത്സവത്തില് സംസ്കൃതോത്സവത്തില് അഗ്രഗേറ്റ്