NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Wednesday, November 12, 2014

പിറന്നാള്‍ മധുരത്തിനു പകരം പുസ്തക വിതരണം






 കൂട്ടുകാരുടെ പിറന്നാള്‍ ദിനത്തില്‍ മധുരം നല്‍കുന്നതിനു പകരം പുസ്തകവിതരണം ചെയ്തു വിദ്യാര്‍ത്ഥികള്‍ മാതൃകയായി. അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ പദ്ധതിക്കു തുടക്കം കുറിച്ചത്. നന്മ യൂണിറ്റ് അംഗമായ പാര്‍വ്വതിയാണ് തന്റെ അമ്മയായ ശ്രീമതി വാണീദേവിയേയും കൂട്ടിവന്ന് പുസ്തകമില്ലാത്ത കൂട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിയത്. സ്ക്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ മുഹമ്മദ് സഫ് വാന്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. ശ്രീ എം പ്രശാന്ത്, ശ്രീമതി എം കോമളവല്ലി,ശ്രീമതി വാണീദേവി, ശ്രീ കെ അജിത് അന്നിവര്‍ സംസാരിച്ചു. പിന്നീട്  കുട്ടികളും അധ്യാപകരും തങ്ങളുടെ പിറന്നാള്‍ പ്രമാണിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.വരും ദിവസങ്ങളില്‍ ധാരാളം പുസ്തകങ്ങള്‍ ശേഖരിച്ച് അര്‍ഹരായ കൂട്ടുകാര്‍ക്ക് നല്‍കി സഹായിക്കലാണ് നല്ലപാഠം യൂണിറ്റിന്റെ ലക്ഷ്യം.

No comments:

Post a Comment