NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, November 24, 2014


അറബിക് കലാകിരീടം അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് നിലനിര്‍ത്തി


ചെര്‍പ്പുളശേരി ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ അറബിക് സാഹിത്യോത്സവത്തില്‍ അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് നിലനിര്‍ത്തി.
മത്സരയിനങ്ങളില്‍ ആകെയുള്ള 19 ഇനങ്ങളില്‍ 17 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. രണ്ടു വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനം ലഭിച്ചതൊഴികെ ബാക്കി പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി അടക്കാപുത്തുര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് അറബിക് കലാകിരീടം കരസ്ഥമാക്കിയിരുന്നു. അറബിക് അധ്യാപകന്‍ ശ്രീ സി. മുഹിനുദ്ദീന്‍ മാസ്റ്ററുടെ പരിശീലനത്തിലൂടേയും മറ്റ് അധ്യാപക-അനധ്യാപകരുടേയും സ്ക്കൂള്‍ മാനേജമന്റ് പി.ടി. എ എന്നിവരുടെ പ്രോത്സാഹനവുമാണ് വിദ്യാലയത്തിന്റെ ഈ വിജയത്തിളക്കത്തിനു കാരണം.

No comments:

Post a Comment