NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, February 2, 2015


കഥകളി സോദാഹരണ ക്ലാസ്  










 

കഥകളി സോദാഹരണ ക്ലാസ്
ഡല്‍ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്പിക് മാകേ എന്ന സംഘടനയുടെ ആഭിമുഖ്യത്തില് അടക്കാപുത്തൂര് ശബരി പി.ടി.ബി സ്മാരക ഹയര്സെക്കണ്ടറി സ്ക്കൂളില്‍ കഥകളി പഠന ശില്പശാല നടത്തി. പത്താംക്ലാസ് പാഠഭാഗത്തിലെ നളചരിതം കഥയിലെ ഹംസവും ദമയന്തിയും എന്ന ഭാഗമാണ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശ്രീ കലാ. കുട്ടനാശാന്‍ സോദാഹരണ പ്രഭാഷണം നടത്തി . കലാ. കുട്ടികൃഷ്ണന്‍, കലാനിലയം മധുമോഹന്‍,കലാനിലയം വാസുദേവന്‍,. കലാ. അനന്തനാരായണന്‍, കലാ. ദേവരാജന്‍, സദനം ദേവദാസ് എന്നിവരാണ് കഥകളി അവതരിപ്പിച്ചത്. അന്യം നിന്ന് പോകുന്ന ഭാരതീയ കലാരൂപങ്ങളെയും പാരമ്പര്യത്തേയും പരിരക്ഷിക്കുകയും അതിന്റെ അന്തസ്സും ഓജസ്സും നിലലിര്‍ത്തി വരും തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുകയുമാണ് ഈ ശില്പശാലക്കുള്ളതെന്ന് കോ ഓര്‍ഡിനേറ്റര‍്‍ ഉണ്ണികൃഷ്ണ വാര്യര്‍ കോട്ടക്കല്‍ വിശദീകരിച്ചു.
. വിദ്യാഭ്യാസ വകുപ്പമായി സഹകരിച്ച നടത്തുന്ന ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമാണ് അടക്കാപുത്തൂരില് നടന്നത്. പ്രധാനാധ്യാപകന് ശ്രീ കെ.ആര് വേണുഗോപാലന്‍ സ്വാഗതവും വിജയശ്രീ കോ ഓര്‍ഡിനേറ്റര‍്‍ കെ. അജിത് നന്ദിയും പറഞ്ഞു.

No comments:

Post a Comment