NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, February 26, 2015


സഹ്യശീതളിമയില്‍ ഒരു പഠനക്യാമ്പ്







പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്വവും പ്രാധാന്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനായി കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കണ്ടറിസ്ക്കൂളിലെ കുട്ടികള്‍ക്ക് ഒലവക്കോട് ധോണി വനമേഖലയില്‍ പഠനക്യാമ്പ് നടത്തി. വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് ശതാവരി ദേശീയ ഹരിതസേനയിലെ നൂറ് വിദ്യാര്‍ത്ഥികളും പത്ത് അധ്യാപകരുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. പൃകൃതിയിലെ ജൈവവൈവിധ്യങ്ങളും കുളിര്‍മ്മയും പച്ചപ്പും കണ്ടാസ്വദിച്ച കുട്ടികള്‍ക്ക് ക്യാമ്പ് ഒരു നവ്യാനുഭവമായി. ഒലവക്കോട് എലിവാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ എം രവികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ അമീര്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍, പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍, ഹരിതസേന കണ്‍വീനര്‍ ശ്രീ കെ അജിത്, ഹരിതസേന പ്രവര്‍ത്തകന്‍ വൈശാഖ് എന്നിവര്‍ സംസാരിച്ചു. ശ്രീ സി. മുഹിനുദ്ദീന്‍, ശ്രീ എം.പി അനില്‍കുമാര്‍, ശ്രീ ഐ.ടി പ്രസാദ് , ശ്രീ ടി. വിഷ്ണു പ്രസാദ്, കെ. വിശ്വനാഥന്‍, ശ്രീമതി സുനന്ദ, ശ്രീമതി പി. എസ്. ലക്ഷമി,ശ്രീമതി പ്രീത, ശ്രീമതി അംബിക എന്നിവര്‍ നേതൃത്വം നല്‍കി.





 പാലക്കാട് മണി അയ്യര്‍ ഒഡിറ്റോറിയത്തിലെ വാദ്യോപകരണ മ്യൂസിയവും സംഘം സന്ദര്‍ശിച്ചു.




No comments:

Post a Comment