NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, June 1, 2015

ആഹ്ലാദത്തോടെ പ്രവേശനോത്സവം









ഈ വര്‍ഷത്തെ പ്രവേശനോത്സവം ആഹ്ലാദത്തിമര്‍പ്പില്‍ കൊണ്ടാടി. പ്രവേശന ഗാനത്തോടെ ആരംഭിച്ച പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണൂഗോപാല്‍, പി.ടി.എ പ്രസി. ശ്രീ ടി  ജയപ്രകാശ്, എം കോമളവല്ലി ടീച്ചര്‍ , മുന്‍ വിദ്യാര്‍ത്ഥിയും സംസ്കൃതം എം. എ പരീക്ഷയില്‍ ഒന്നാം റാങ്ക്  ജേതാവുമായ ശ്രീമതി ശ്രീജ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് ജേതാക്കളായ കുമാരിമാര്‍ അനഘ, ശ്രുതി, രാഹി,നീരജ,അശ്വതി, രഹ് ന എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞു.എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

No comments:

Post a Comment