NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Friday, October 16, 2015


യുഗപ്രഭാവരുടെ ജൻമദിനത്തിൽ
.എസ്.എം സന്ദര്‍‍ശനവും
അധ്യാപകർക്ക്
ആദരവും












അടക്കാപുത്തൂർ ശബരി പി. ടി. ബി. എസ്. എച്ച്. എസിലെ നല്ലപാഠം യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി എ. പി. ജെ അബ്ദുൽ കലാം, മലബാർ ഡിസ്ട്രിക്ട് ബോർഡ് ചെയർമാനും സ്കൂൾസ്ഥാപകരിൽ പ്രധാനിയുമായിരുന്ന പി. ടി. ഭാസ്കരപ്പണിക്കർ എന്നിവരുടെ ജന്മദിനമായ ഒക്ടോബർ 5 നു നല്ല പാഠം യൂണിറ്റിലെ അംഗങ്ങൾ തങ്ങൾക്ക് അറിവിൻറെ വെള്ളിവെള്ളിവെളിച്ചം നൽകി കൊണ്ട് മുപ്പതു വർഷത്തിലധികമായി അധ്യാപനം നടത്തി വരുന്ന പ്രിയ അധ്യാപകരായ പ്രധാനാധ്യാപകൻ കെ ആർ വേണുഗോപാൽ മാസ്റ്റർക്കും എം കോമളവല്ലി ടീച്ചർക്കും ആദരപത്രം നൽകി..എസ്.എം. സന്ദര്‍‍‍ശനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ ബഹു:മണ്ണാര്‍ക്കാട് ഡി.. ഒ ഇന്ദിര, ഡയറ്റ് ഫാക്കൽറ്റി മുനീർ മാസ്റ്റർ, അജിത് , നല്ല പാഠം ഭാരവാഹികളായ അഭിലാഷ്, ആതിരാഷാജി എന്നിവർ സംസാരിച്ചു.

No comments:

Post a Comment