NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Wednesday, January 25, 2017


പി.ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ 2016
ജില്ലാതല മത്സരങ്ങളും ശാസ്ത്രപ്രതിഭാസംഗമവും

വിദ്യാര്‍ത്ഥികളില്‍ അന്വേഷണതൃഷ്ണയും വായനാശീലവും സാമൂഹ്യാവബോധവും വളര്‍ത്തിയെടുക്കുന്നതിനായി ശ്രീ പി.ടി.ഭാസ്ക്കരപ്പണിക്കര്‍ തുടങ്ങിവച്ച ബാലശാസ്ത്ര വിജ്ഞാന പരീക്ഷയുടെ ജില്ലാതല മത്സരങ്ങള്‍ 2016 നവംബര്‍ 13 ഞായറാഴ്ച്ച അടക്കാപുത്തൂര്‍ ഹൈസ്ക്കൂള്‍ സഭാമന്ദിരത്തില്‍ വെച്ച് നടന്നു.




ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നൂറുക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മേളയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ. എ. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി പി. കാര്‍ത്ത്യായനിക്കുട്ടിടീച്ചര്‍ അധ്യക്ഷതവഹിച്ചു. ചെര്‍പ്പുളശേരി നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി കെ മിനി, പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്, ശ്രീ എം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ , ഇ രാധാകൃഷ്ണന്‍ മാസറ്റര്‍, കെ. ആര്‍ വേണുഗോപാലന്‍, റിട്ട.മേജര്‍ എന്‍ വാസുദേവന്‍, പി.ടി.ബി ട്രസ്റ്റ് സെക്രട്ടറി കെ അജിത്. ശാസ്ത്ര കോ ഓര്‍ഡിനേറ്റര്‍ രമേഷ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ടി.ജി നിരഞ്ജന്‍ സ്വാഗതവും വി. ഗോപികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവരശേഖര പുസ്തക പ്രദര്‍ശനം, പ്രസംഗം, അന്വേഷണ റിപ്പോര്‍ട്ട അവതരണം, പ്രശനോത്തരി എന്നിവ നടത്തി. ജേതാക്കള്‍ക്ക് പി.വി. മാധവന്‍ മാസ്റ്റര്‍ സ്മാരക ട്രോഫി, ഹരിതസേന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ ബാലശാസ്ത്ര ട്രോഫീകള്‍ എന്നിവ വിതരണം ചെയ്തു.





"ക്ലാസ് മുറികളില്‍ കുടിവെള്ളം"
പദ്ധതി നടപ്പിലാക്കി


അടക്കാപുത്തൂര്‍ ശബരി പി.ടിബി.സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ "ക്ലാസ് മുറികളില്‍ കുടിവെള്ളം" പദ്ധതിയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി കെ ശാന്തകുമാരി, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ കെ.ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി നിര്‍‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് ക്ലാസ് മുറികളില്‍ കുടിവെള്ള പാത്രങ്ങള്‍ ശേഖരിച്ച് ശൂദ്ധജലം സംഭരിച്ചു വെക്കുന്നത്. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്, പി.ടി.എ വൈസ് പ്രസി. കെ.ടി മുരളീമോഹന്‍, സി. മുഹിനുദ്ദീന്‍, എം. കോമളവല്ലി, കെ അജിത് എന്നിവര്‍ സംസാരിച്ചു.


Tuesday, September 20, 2016


സൗഹാര്‍ദ്രപ്രഭയില്‍ ഓണം ബക്രീദ് ആഘോഷം








അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹൈസ്ക്കൂളില്‍ ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നൂറോളം കുട്ടികള്‍ പങ്കെടുത്ത മെഗാ തിരുവാതിര,ഓണപ്പാട്ടുകള്‍,പൂക്കളമത്സരം എന്നീ ഓണപ്പരിപാടികളും,മൈലാഞ്ചി മൊഞ്ച് പെരുന്നള്‍ വിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണവുൂം ആഘോഷങ്ങള്‍ക്ക് പുതുമ പകര്‍ന്നു.മുന്‍കാല നിദ്യാര്‍ത്ഥി ശ്രീ കെ ശ്രീധരന്റെ തുയിലുണര്‍ത്തുപാട്ടും, വാക്കുകളും പോയ്മറഞ്ഞ ഓണാഘോഷത്തിന്റെ ഓര്‍മ്മപ്പുതുക്കലായി.പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്. പി.ടി.എ പ്രസിഡണ്ട് ടി.ജയപ്രകാശ് ,വൈസ് പ്രസി‍ഡണ്ട് കെ.ടി മുരളീമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഗുരുചരണങ്ങള്‍ തേടി ഗുരുഭവനങ്ങളിലൂടെ

        അറവിന്‍ കൈത്തിരിനാളം തെളിയിച്ച് അക്ഷരദീപം പ്രകാശിപ്പിച്ച
ഗുരുനാഥരെത്തേടി പുതിയ തലമുറ ഗുരുഭവനങ്ങളില്‍ എത്തി ആശംസയര്‍പ്പിച്ചു
അനുഗ്രഹങ്ങള്‍ വാങ്ങിയത് ഒരു നവ്യാനുഭവമായി. അടക്കാപുത്തൂര്‍ ശബരി
പി.ടി.ബി സ്മാരക ഹൈസ്ക്കൂളിലെ കുട്ടികളാണ് പുതുമയാര്‍ന്ന പരിപാടികളോടെ
അധ്യാപക ദിനം ആചരിച്ചത്. അടക്കാപുത്തൂര്‍ സ്ക്കൂളില്‍നിന്നും വിവിധ
വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം ആവേശവും കൗതുകവും
പകര്‍ന്നു.





        തങ്ങളുടെ പ്രവര്‍ത്തന കാലഘട്ടത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി
ബന്ധത്തെക്കുറിച്ചും വിദ്യാലയാനുഭവങ്ങളെക്കുറിച്ചും അവര്‍ പുതുതലമുറക്ക്
വിശദീകരിച്ചു കൊടുത്തു. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയും
നല്‍കി. ഗുരുഭവനസന്ദര്‍ശനപരിപാടികള്‍ക്ക് തുടക്കംക്കുറിച്ചുകൊണ്ട്
വിദ്യാലയത്തില്‍ നടത്തിയ ഗുരുശിഷ്യ സംഗമത്തില്‍ മുന്‍ പ്രധാനാധ്യാപകന്‍
ശ്രീ കെ.ആര്‍ വേണുഗോപാലന്‍, ശ്രീമതി പി. കാര്‍ത്ത്യായനിക്കുട്ടി
ടീച്ചര്‍ എന്നിവര്‍ ഗുരുസന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്,
ശ്രീമതി എം കോമളവല്ലി, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ പരിപാടികളും അരങ്ങേറി.

സ്നേഹസ്പര്‍ശം അക്ഷയപാത്രം
പദ്ധതി ഉദ്ഘാടനം

വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കെയര്‍ മാനേജമന്‍റ് കമ്മിറ്റി
യുടെ ആഭിമുഖ്യത്തില്‍  അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക
ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സ്നേഹസ്പര്‍ശം അക്ഷയപാത്രം പദ്ധതി  വാര്‍ഡ്
മെംബര്‍ കെ.ടി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികള്‍ക്കും
കുടുംബത്തിനും സ്നേഹ സഹായം നല്‍കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളെക്കൂടി
ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പലവ്യഞ്ജനങ്ങളും, പച്ചക്കറികളും മാണ് വിദ്യാര്‍ത്ഥികള്‍ അക്ഷയ പാത്ര
ത്തില്‍ ശേഖരിക്കേണ്ടത്. പ്രധാനാധ്യാപകന്‍ എം. പ്രശാന്ത്,
പ്രിന്‍സിപ്പല്‍ ഹരിദാസന്‍ തരകത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഐ.പി
മോഹന്‍ദാസ്, പി.ടി.എ പ്രസിഡണ്ട് ടി. ജയപ്രകാശ്, കെ. അജിത്, കെ.ടി
മുരളിമോഹന്‍ എന്നിവര്‍ സംസാരിച്ചു