Wednesday, June 29, 2016
Sunday, June 26, 2016
സമ്പൂര്‍ണ്ണ
വായനാവിദ്യാലയമായി പ്രഖ്യാപിച്ചു.
അടക്കാപുത്തൂര്‍
ശബരി പി.ടി.
ബി.
സ്മാരക ഹയര്‍
സെക്കണ്ടറി സ്ക്കൂളിലെ
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും
സ്ക്കൂള് ലൈബ്രറിയില്‍
അംഗത്വം നല്‍കിയും പുസ്തകങ്ങള്‍
വിതരണം ചെയ്തും വിദ്യാലയം
വായനാവാരം ആചരിച്ചത്.
സ്ക്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
പുസ്തക വിതരണം ചെയ്ത് സ്ക്കൂള്
പി.ടി.എ
ജനറല്‍ബോഡി യോഗം ഉദ്ഘാടനം
നിര്‍വ്വഹിച്ച വെള്ളിനേഴി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കെ. ശ്രീധരന്
മാസ്റ്റര്‍ വിദ്യാലയത്തെ
സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി
പ്രഖ്യാപിച്ചു. ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി,
പ്ലസ് ടു,
വിജയികളെ
യോഗം അദിനന്ദിച്ചു.
പി.ടി.എ,
ശബരി മാനേജ്മന്റ്
എന്നിവര്‍ ഏര്‍പ്പടുചെയ്ത
ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
വാര്‍ഡ്
മെമ്പര്‍ കെ.ടി
ഉണ്ണികൃഷ്ണന്,
സ്കൂള്‍
മാനേജര്‍ മുരളീധരന്,
പ്രധാനാധ്യാപകന്
എം പ്രശാന്ത്,
പ്രിന്‍സിപ്പല്‍
ടി.ഹരിദാസന്,
മുരളീമോഹന്‍
എന്നിവര്‍ സംസാരിച്ചു.
കെ അജിത്
സ്വാഗതവും സി.ആര്
അഖില്‍ നന്ദിയും പറഞ്ഞു.
പി.ടി.എ
ഭാരവാഹികളായി ടി.ജയപ്രകാശ്
(പ്രസിഡണ്ട്),
കെ.ടി.മുരളീമോഹന്‍
(വൈസ്
പ്രസി.) എന്നിവരെ
തെരഞ്ഞെടുത്തു.
യോഗദിനാചരണം
അന്താരാഷ്ട്ര
യോഗദിനാചരണത്തോടനിബന്ധിച്ച്
അടക്കാപുത്തൂര്‍ ശബരി പി.ടി.
ബി.സ്മാരക
ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ
ആരോഗ്യ-കായിക
ക്ലബ്ബുകളുടെ നേതൃത്വത്തില്‍
കുട്ടികള്‍ക്ക് യോഗ പരിശീലനം
നല്കി യോഗദിനം ആചരിച്ചു.
പ്രധാനാധ്യാപകന്
എം. പ്രശാന്ത്
ഉദ്ഘാടനം ചെയ്തു.
കായികാധ്യാപകന്
എം. പി
അനില്‍കുമാര്‍,
എം.ആര്
പ്രമോദ്, സി.
മുഹിനുദ്ദീന്‍
, കെ.അജിത്,
എം.
ആര് മൃദുല,
പി.
വിദ്യ
ഏന്നിവര്‍ നേതൃത്വം നല്കി.
സ്ഥാപനദിനം
വിജയോത്സവമായി ആഘോഷിച്ചു.
അടക്കാപുത്തുര്‍
ശബരി പി.ടി.ബി.സ്മാരക
ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ
സ്ഥാപനദിനം സ്ക്കൂള്
വിജയോത്സവമായി ആഘോഷിച്ചു.
ജില്ലാ
പഞ്ചായത്ത് മെമ്പര്‍ ശ്രീമതി
ടി.ദേവി
വിജയോത്സവവും പൂര്വ്വാ
ധ്യാപകനും വെള്ളിനേഴി ഗ്രാമ
പഞ്ചായത്ത് മുന്‍വൈസ്
പ്രസിഡണ്ടുമായിരുന്ന ശ്രീ
ഇ രാധാകൃഷ്ണണന് മാസ്റ്റര്‍
സ്ഥാപന ദിനവും ഉദ്ഘാടനം
ചെയ്തു.
സ്ക്കൂള്
പി.ടി.
എ
പ്രസിഡണ്ട് ടി.ജയപ്രകാശ്
അധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി,
പ്ലസ്
ടു പരിക്ഷകളിലെ ഉന്നത
വിജയികള്‍ക്ക് സമ്മാനങ്ങള്‍
നല്കി അനുമോദിച്ചു.
പഠനത്തില്‍
മികവുപുലര്‍ത്തുന്ന സാമ്പത്തികമായി
പിന്നോട്ട് നില്ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
അടക്കാപുത്തൂര്‍ ആട്ടോടാക്സി
ഡ്രൈവേഴ്സ് യൂണിയന് നല്കുന്ന
പഠനസഹായങ്ങളുടെ വിതരണവും
ഉണ്ടായി.വിജയശ്രീ
കോ ഓര്‍ഡിനേറ്റര്‍ കെ.
അജിത്
ജേതാക്കളെ പരിചയപ്പെടുത്തി.
പുര്‍വ്വ
വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട്
റിട്ട.
മേജര്‍
എന്‍.
വാസുദേവന്‍
, മുന്‍
പ്രധാനാധ്യാപകന് കെ.ആര്
വേണുഗോപാലന്‍,
പ്രിന്‍സിപ്പാള്‍
ടി. ഹരിദാസന്,
പി.കെ
കാര്‍ത്ത്യായനിക്കുട്ടി,
കെ.എം.
രവീന്ദ്രന്,
കെ.ടി
മുരളീകൃഷ്ണന് എന്നിവര്‍
സംസാരിച്ചു.
പ്രധാനാധ്യപകന്
എം. പ്രശാന്ത്
സ്വാഗതവും,
എം.
കോമളവല്ലി
നന്ദിയും പറഞ്ഞു.
Tuesday, May 31, 2016
കുചേലവൃത്തം
പദംചൊല്ലി
പ്രഥമാധ്യാപകന്
പദവിയൊഴിഞ്ഞു.
അടക്കാപുത്തൂര്‍
ശബരി പി.ടി.ബി.സ്മാരക
ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
പഠിച്ച് അവിടെത്തന്നെ അധ്യാപകനും
തൂടര്‍ന്ന് പ്രധാനാധ്യാപകനുമായി
കുറച്ചുകാലം ഹയര്‍സെക്കണ്ടറി
പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജും
വഹിച്ച് ദീര്‍ഘകാലത്തെ
സേവനത്തില്‍ നിന്നും
വിരമിക്കുന്ന ശ്രീ കെ.ആര്
വേണുഗോപാലന്‍ മാസ്റ്റര്‍ക്ക്
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും
രക്ഷിതാക്കളും നാട്ടുകാരും
ഹൃദ്യമായ യാത്രയയപ്പ് നല്കി.
വിവിധ
കലാ സാഹിത്യ രംഗങ്ങളില്‍
നിരവധി സംഭാവനകള്‍ നാടിനും
വിദ്യാലയത്തിനും സമര്‍പ്പിച്ച
ശ്രീ കെ.ആര്
വേണുഗോപാലന്‍ മാസ്റ്റര്‍
കഥകളി സംഗീതത്തില്‍ കൂടി
അറിവു സമ്പാദിച്ചിട്ടുണ്ട്.
യാത്രയയപ്പ്
വേളയില്‍ കലാമണ്ഡലം ശ്രീകുമാറും
സംഘവും അവതരിപ്പിച്ച കുചേലവൃത്തം
കഥകളിക്ക് വായ്പ്പാട്ടേകി
കലാവിരുന്നു സമ്മാനിച്ചാണ്
സര്‍വ്വീസില്‍ നിന്നും അദ്ദേഹം
വിരമിച്ചത്.
സ്ക്കൂള്
വാര്‍ഷികാഘോഷവേളകളില്‍
ശ്രീ കെ.ആര്
വേണുഗോപാലന്‍ മാസ്റ്റര്‍
ചിട്ടപ്പെടുത്തിയ നിരവധി
സംഗീതശില്പങ്ങള് കലാസ്വാദകര്‍ക്ക്
പ്രിയങ്കരമായിരുന്നു.
വാര്‍ഡ്
മെമ്പര്‍ ശ്രീ കെ.ടി.
ഉണ്ണികൃഷ്ണന്
ഉദ്ഘാടനം നിര്‍വ്വഹിച്ച
യാത്രയയപ്പ് സൗഹൃദസംഗമത്തില്‍
ചെര്‍പ്പുളശേരി ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ
എം.
ജയരാജ് മുഖ്യാതിഥിയായി
പങ്കെടുത്തു.
പി.ടി.എ
പ്രസിഡണ്ട് ശ്രീ ടി.ജയപ്രകാശ്
മുന്‍ അധ്യാപകനും വെള്ളിനേഴി
പഞ്ചായത്ത് മുന്‍ വൈസ്
പ്രസിഡണ്ടും ആയിരുന്ന ശ്രീ
ഇ രാധാകൃഷ്ണന് മാസ്റ്റര്‍
മുന്‍ അധ്യാപകന് ശ്രീ എം.
രാമചന്ദ്രന്,
ശ്രീ പി.
പ്രേമകുമാരന്,
ശ്രീമതി പി.
കാര്‍ത്ത്യായനിക്കുട്ടി,
ശ്രീമതി ടി.
സുഭദ്ര,
ചെര്‍പ്പുളശേരി
നഗരസഭാ കൗണ്‍സിലര്‍ ശ്രീ
സാദിഖ് അലി,
ശ്രീ മുരളീമോഹന്‍,
പ്രിന്‍സിപ്പാള്‍
ശ്രീ ടി.
ഹരിദാസന്,
ശ്രീ കെ.
അജിത്,
ശ്രീമതി എം കോമളവല്ലി,
ശ്രീമതി ആര്.
രമാദേവി,
ശ്രീമതി വി.
കെ ബീന എന്നിവര്‍
സംസാരിച്ചു.
സഹപ്രവര്‍ത്തകരും,
രക്ഷിതാക്കളും
നല്കിയ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി
ശ്രീ കെ.ആര്
വേണുഗോപാലന്‍ മാസറ്റര്‍
മറുപടി പ്രസംഗം നടത്തി.
ശ്രീ എം പ്രശാന്ത്
സ്വാഗതവും ശ്രീ സി.ആര്
അഖില്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)

































