NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, September 4, 2014



ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!

ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!

'ഒന്നുമില്ലാത്ത ഒരു മോഹത്തില്‍, വര്‍ഷങ്ങള്‍ക്കുമുന്നേ പഠിച്ച ഈ വിദ്യാലയത്തിലേക്ക് ഒരു മുന്‍കാല വിദ്യാര്‍ത്ഥി തികച്ചും യാദൃശ്ഛികമായി വന്നുകയറി. പുതിയതിനെ പുച്ഛത്തോടെ കാണുന്ന ഇന്നത്തെ കുട്ടികളില്‍ നിന്ന് തന്റെ മകള്‍ അമല വേറിട്ടു നില്‍ക്കുമോ ? ആര്‍ഭാടത്തിന്റെ ലവലേശമില്ലാത്ത ഈ ഗ്രാമീണ വിദ്യാലയം കാണുമ്പോള്‍ അവള്‍ക്കെന്തു തോന്നുമോ ആവോ? .... ​എങ്കിലും വന്നുകയറി.  പുറംമോടികളില്‍ അല്‍പ്പം ഒരു വ്യത്യാസം ഉണ്ടെന്നല്ലാതെ  തന്റെ വിദ്യാലയത്തിനു കാര്യമായ മാറ്റമൊന്നുമില്ലെന്ന് ചെര്‍പ്പുളശേരിയിലെ ശ്രീമാന്‍ പി.വി ഹംസയുടെ മകന്‍ ഗള്‍ഫില്‍ അഡ്വക്കേറ്റ് ആയി സേവനമനുഷ്ടിക്കുന്ന ശ്രീ പി.വി  ഷഹീന്‍ എന്ന ആ പൂര്‍വ്വ വിദ്യാര്‍ത്ഥിയില്‍ നിന്ന്  ഞങ്ങള്‍ക്ക് മനസ്സിലായി. പുതു തലമുറയുടെ പ്രതീകമായ ആ മകള്‍ അച്ഛനോടും അച്ഛന്‍ പഠിച്ച വിദ്യാലയത്തോടും ഇഴകിച്ചേര്‍ന്നതായി തോന്നി. 
കുറച്ചുനേരം സൗഹൃദ സംഭാഷണം..... സ്ക്കുള്‍ സ്റ്റാഫുകളുമായി ഇടപെടല്‍ ..... മണിക്കൂറുകള്‍ തന്നെ നീങ്ങിയതു അറിഞ്ഞില്ല. സ്ക്കള്‍ ചെയ്യുന്ന 'നന്മ'യുടെ പ്രവര്‍ത്തനങ്ങളില്‍ പേരറിയിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇഴചേരാന്‍ തയ്യാറായ മനസ്സ് ......! അടുത്ത തലമുറകളിലേക്ക് കൂടി വ്യാപിപ്പിക്കുകയല്ലേ ഈ മൂല്യങ്ങള്‍!!!
പ്രിയ ഷഹീന്‍ ...വിശപ്പുപോലും മറന്ന് താങ്കളും മകളും ഞങ്ങള്‍ക്കു നല്‍കിയ  ഈ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക്   ഞങ്ങള്‍ ആരോടാണ് നന്ദി പറയേണ്ടത്...... ആദരണീയനായ നമ്മുടെ പ്രിയ ഗുരുനാഥന്‍ ശ്രീ ഗോപിമാഷോടാകട്ടെ... കാരണം അദ്ദേഹമാണല്ലോ താങ്കളെ ഈ വിദ്യാലയത്തിലേക്ക് അടുപ്പിച്ചത്...!
നിറഞ്ഞ സന്തോഷം..!!!


Friday, August 22, 2014

അഭിനന്ദനങ്ങള്‍!!!
സ്ക്കൂള്‍ ലീഡര്‍ --- മുഹമ്മദ് സഫ് വാന്‍  X.B
‍ഡെപ്യൂട്ടി ലീഡര്‍ -----രജിഷ കെ.ആര്‍  ​X  B
ഇലക്ട്രോണിക് യന്ത്ര സഹായത്താല്‍ സ്ക്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി 
അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറിസ്ക്കൂളില്‍  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി കമ്പ്യൂട്ടര്‍ ഇലക്ട്രോണിക് യന്ത്ര സഹായത്താല്‍ നടത്തി . വിദ്യാര്‍ത്ഥികള്‍ തന്നെപ്രിസൈഡിംഗ് ഓഫീസറായും പോളിംഗ് ഓഫീസര്‍മാരും സെക്യൂരിറ്റി ഓഫീസര്‍മാരും ആയി സേവനമനുഷ്ിച്ചു. ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ അടുത്തറിയാനുള്ള അവസരമായി ഇതുമാറിയെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. സ്ക്കൂള്‍ ലീഡറായി മുഹമ്മദ് സഫ് വാ
നേയും ‍ഡെപ്യുട്ടി ലീഡറായി കെ. ആര്‍ രജിഷയേയും തെരഞ്ഞെടുത്തു.. സാമൂഹ്യശാസ്ത്രക്ലബ്ബിന്‍റെ  നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍, എം. ആര്‍ മൃദുല, കെ.കെ വേണുഗോപാല്‍, ഐ.ടി. പ്രസാദ്, എം.ആര്‍ പ്രമോദ്, എം.പി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, August 21, 2014

ആദരാഞ്ജലികള്‍!!!  
ഇനിയും കഥപറയും........
ജീവിതം മുഴുവന്‍ അറിവിനുപിറകെ നടന്ന അവധൂതന്‍, വാക്കുകളുടെ അളവും തൂക്കവും തിരിച്ചറിഞ്ഞ  ഭാഷാസ്നേഹി, പ്രകൃതിയുടെ ഗാനസൗന്ദര്യങ്ങളെ ആകണ്ഠമാസ്വദിച്ച പ്രകൃത്യുപാസകന്‍, ജീവിത മുഹൂര്‍ത്തങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ച അനുഗൃഹീത നടന്‍....
വിനയേട്ടാ..., അങ്ങയുടെ പ്രതിഭയെ അനാവരണം ചെയ്യാന്‍ ഈ വാക്കുകള്‍ക്കാവുമോ?  തീര്‍ച്ചയായും ഈ ജീവിതകഥ പാടിപുകഴ്ത്താന്‍  അങ്ങു നട്ട വൃക്ഷങ്ങളുടെ സഹസ്രദളങ്ങള്‍ ധാരാളം!! അതായിരിക്കാം അങ്ങയേക്കുറിച്ചുള്ള അനശ്വരഗാനം!!!
 പ്രമുഖ നാടക-പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ശ്രീ കെ.പി.എ.സി വിനയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.ആദരാഞ്ജലികള്‍!!

അഭിനന്ദനങ്ങള്‍....!!! ജേതാക്കള്‍ക്ക് !!!
ചെര്‍പ്പുളശേരി ഉപജില്ലാ അലിഫ് അറബിക് ക്വിസ് മത്സരത്തില്‍ പത്ത് എ ക്ലാസിലെ നുസൈബയും എട്ട് ബി ക്ലാസിലെ ഫാത്തിമാ ഫിദയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അക്ഷരമുറ്റം സ്ക്കൂള്‍തല ക്വിസ് മത്സരത്തില്‍ പത്ത് എ യിലെ രഹ് ന. പി, പത്ത് ഇ യിലെ ശ്രുതി സി. പി എന്നിവര്‍ വിജയികളായി. ഈ വര്‍ഷത്തെ യൂറീക്ക വിജ്ഞാനോത്സവത്തില്‍ രഹ്ന വി (പത്ത് എ), വര്‍ഷ സി(ഒമ്പത് ഇ) ജ്യോതിക പി.വി(പത്ത് ബി) അഭിജിത്ത് ഒ (പത്ത് സി), വിനീത് കെ, അക്ഷയ് എന്‍, അജേഷ് എന്‍(ഒമ്പത് ഇ)ഫര്‍ഹാന ഷെറിന്‍ ഒ.കെ , സൂരജ് കെ.എസ്(എട്ട് ഡി) എന്നിവര്‍ ജേതാക്കളായി

Tuesday, August 19, 2014

ലോകമാനവിക ദിനം ആചരിച്ചു. 



സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് നേതൃത്വം നല്‍കി.'THE WORLD NEED MORE' എന്ന ലക്ഷ്യം ചര്‍ച്ചക്ക് വിഷയമാക്കി. മാനവികത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ തീരുമാനിച്ചു.