NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, September 4, 2014

ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!

'ഒന്നുമില്ലാത്ത ഒരു മോഹത്തില്‍, വര്‍ഷങ്ങള്‍ക്കുമുന്നേ പഠിച്ച ഈ വിദ്യാലയത്തിലേക്ക് ഒരു മുന്‍കാല വിദ്യാര്‍ത്ഥി തികച്ചും യാദൃശ്ഛികമായി വന്നുകയറി. പുതിയതിനെ പുച്ഛത്തോടെ കാണുന്ന ഇന്നത്തെ കുട്ടികളില്‍ നിന്ന് തന്റെ മകള്‍ അമല വേറിട്ടു നില്‍ക്കുമോ ? ആര്‍ഭാടത്തിന്റെ ലവലേശമില്ലാത്ത ഈ ഗ്രാമീണ വിദ്യാലയം കാണുമ്പോള്‍ അവള്‍ക്കെന്തു തോന്നുമോ ആവോ? .... ​എങ്കിലും വന്നുകയറി.  പുറംമോടികളില്‍ അല്‍പ്പം ഒരു വ്യത്യാസം ഉണ്ടെന്നല്ലാതെ  തന്റെ വിദ്യാലയത്തിനു കാര്യമായ മാറ്റമൊന്നുമില്ലെന്ന് ചെര്‍പ്പുളശേരിയിലെ ശ്രീമാന്‍ പി.വി ഹംസയുടെ മകന്‍ ഗള്‍ഫില്‍ അഡ്വക്കേറ്റ് ആയി സേവനമനുഷ്ടിക്കുന്ന ശ്രീ പി.വി  ഷഹീന്‍ എന്ന ആ പൂര്‍വ്വ വിദ്യാര്‍ത്ഥിയില്‍ നിന്ന്  ഞങ്ങള്‍ക്ക് മനസ്സിലായി. പുതു തലമുറയുടെ പ്രതീകമായ ആ മകള്‍ അച്ഛനോടും അച്ഛന്‍ പഠിച്ച വിദ്യാലയത്തോടും ഇഴകിച്ചേര്‍ന്നതായി തോന്നി. 
കുറച്ചുനേരം സൗഹൃദ സംഭാഷണം..... സ്ക്കുള്‍ സ്റ്റാഫുകളുമായി ഇടപെടല്‍ ..... മണിക്കൂറുകള്‍ തന്നെ നീങ്ങിയതു അറിഞ്ഞില്ല. സ്ക്കള്‍ ചെയ്യുന്ന 'നന്മ'യുടെ പ്രവര്‍ത്തനങ്ങളില്‍ പേരറിയിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇഴചേരാന്‍ തയ്യാറായ മനസ്സ് ......! അടുത്ത തലമുറകളിലേക്ക് കൂടി വ്യാപിപ്പിക്കുകയല്ലേ ഈ മൂല്യങ്ങള്‍!!!
പ്രിയ ഷഹീന്‍ ...വിശപ്പുപോലും മറന്ന് താങ്കളും മകളും ഞങ്ങള്‍ക്കു നല്‍കിയ  ഈ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക്   ഞങ്ങള്‍ ആരോടാണ് നന്ദി പറയേണ്ടത്...... ആദരണീയനായ നമ്മുടെ പ്രിയ ഗുരുനാഥന്‍ ശ്രീ ഗോപിമാഷോടാകട്ടെ... കാരണം അദ്ദേഹമാണല്ലോ താങ്കളെ ഈ വിദ്യാലയത്തിലേക്ക് അടുപ്പിച്ചത്...!
നിറഞ്ഞ സന്തോഷം..!!!


No comments:

Post a Comment