NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, February 2, 2015


കഥകളി സോദാഹരണ ക്ലാസ്  










 

കഥകളി സോദാഹരണ ക്ലാസ്
ഡല്‍ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്പിക് മാകേ എന്ന സംഘടനയുടെ ആഭിമുഖ്യത്തില് അടക്കാപുത്തൂര് ശബരി പി.ടി.ബി സ്മാരക ഹയര്സെക്കണ്ടറി സ്ക്കൂളില്‍ കഥകളി പഠന ശില്പശാല നടത്തി. പത്താംക്ലാസ് പാഠഭാഗത്തിലെ നളചരിതം കഥയിലെ ഹംസവും ദമയന്തിയും എന്ന ഭാഗമാണ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശ്രീ കലാ. കുട്ടനാശാന്‍ സോദാഹരണ പ്രഭാഷണം നടത്തി . കലാ. കുട്ടികൃഷ്ണന്‍, കലാനിലയം മധുമോഹന്‍,കലാനിലയം വാസുദേവന്‍,. കലാ. അനന്തനാരായണന്‍, കലാ. ദേവരാജന്‍, സദനം ദേവദാസ് എന്നിവരാണ് കഥകളി അവതരിപ്പിച്ചത്. അന്യം നിന്ന് പോകുന്ന ഭാരതീയ കലാരൂപങ്ങളെയും പാരമ്പര്യത്തേയും പരിരക്ഷിക്കുകയും അതിന്റെ അന്തസ്സും ഓജസ്സും നിലലിര്‍ത്തി വരും തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുകയുമാണ് ഈ ശില്പശാലക്കുള്ളതെന്ന് കോ ഓര്‍ഡിനേറ്റര‍്‍ ഉണ്ണികൃഷ്ണ വാര്യര്‍ കോട്ടക്കല്‍ വിശദീകരിച്ചു.
. വിദ്യാഭ്യാസ വകുപ്പമായി സഹകരിച്ച നടത്തുന്ന ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമാണ് അടക്കാപുത്തൂരില് നടന്നത്. പ്രധാനാധ്യാപകന് ശ്രീ കെ.ആര് വേണുഗോപാലന്‍ സ്വാഗതവും വിജയശ്രീ കോ ഓര്‍ഡിനേറ്റര‍്‍ കെ. അജിത് നന്ദിയും പറഞ്ഞു.

Tuesday, January 27, 2015


 എന്‍.സി.സി കാ‍‍ഡറ്റുകള്‍ കൊപ്പം അഭയം സന്ദര്‍ശിച്ചു























എന്‍.സി.സി കാ‍‍ഡറ്റുകള്‍ കൊപ്പം അഭയം സന്ദര്‍ശിച്ചു
അനാഥര്‍ക്കും അഗതികള്‍ക്കും മാനസീക ശാരീരിക  വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും അഭയം  നല്‍കുന്ന കൊപ്പം അഭയത്തിലേക്ക്  എന്‍.സി.സി കാ‍‍ഡറ്റുകള്‍  യാത്ര നടത്തി. സ്നേഹപരമായ പെരുമാറ്റത്തിലൂടെ അവിടെ വസിക്കുന്ന ജനങ്ങളുമായി കുട്ടികള്‍ സൗ‍ഹൃദം സ്ഥാപിച്ചു. അവര്‍ക്ക് തങ്ങളുടെ  സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. അവിടുത്തെ ജൈവകൃഷിയും പള്ളം ഇല്ലവും കുട്ടികള്‍ സന്ദര്‍ശിച്ചു. എന്‍.സി.സി ഓഫീസര്‍ ശ്രീ എം. ആര പ്രമോദ്, ശ്രീ കെ. അജിത്, ശ്രീ ടി. വിഷ്ണുപ്രസാദ് , ശ്രീമതി എം കോമളവല്ലി, ശ്രീമതി എസ്. ലക്ഷ്മി. ശ്രീമതി അംബിക എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, January 25, 2015


അമ്പത്തിയേഴാം വാര്‍ഷികാഘോഷം

നമ്മുടെ സ്ക്കൂളിന്റെ അമ്പത്തിയേഴാം വാര്‍ഷികാഘോഷം 23-01-2015 നു വെള്ളിയാഴ്ച് നടത്തി. പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി. മുരളിമോഹന്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പൊതു സമ്മേളനം വെളളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസി.ശ്രീമതി സി.ജി.ഗീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ. ശാന്തകുമാരി അധ്യക്ഷയായി. വൈസ്. പ്രസി. ശ്രീ. കെ ഹരിദാസ്, ശബരി ട്രസ്റ്റ്  സ്കൂള്‍സ് മാനേജര്‍ ശ്രീ പി. മുരളീധരന്‍. മുന്‍ അധ്യാപകന്‍ ശ്രീ കെ. ഐ. നാരായണന്‍ നമ്പൂതിരി , എം പ്രശാന്ത്, കെ. അജിത് , സ്ക്കൂള്‍ ലീഡര്‍ മുഹമ്മദ് സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് ‍ഡി.ഇ.ഒ. ശ്രീ. പി. നാരായണന്‍ മുഖ്യാതിഥിയായിരുന്നു.പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും  അക്ഷയ്അജിത് വിദ്യാര്‍ത്ഥി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.വിവിധ മേഖലകളില്‍ മികവുതെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മന്റ്, പി.ടി.എ, സ്റ്റാഫ്, വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ ടി. ഹരിദാസ് സ്വാഗതവും, ശ്രീ. സി.ആര്‍ അഖില്‍ നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികള്‍, മാജിക് ഷോ എന്നിവയും നടന്നു.


















Tuesday, January 20, 2015


ആവേശം നിറഞ്ഞ കൂട്ടയോട്ടം








ദേശീയഗെയിംസിന്റെ ആവേശം ഏറ്റുവാങ്ങികൊണ്ട് നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കുളിലെ വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും പങ്കെടുത്തു. അടക്കാപുത്തുര്‍ ഹൈസ്ക്കുളില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാങ്ങോട് സെന്ററില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിനു തൃക്കടീരി പഞ്ചായത്ത് വൈസ് പ്രസി. ഒ.കെ സെയ്തലവി ഫളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അടക്കാപുത്തൂര്‍ ജംഗ്ഷനിലേക്ക് നടത്തിയ കൂട്ടയോട്ടത്തിന്റെ സമാപനത്തില്‍ അടക്കാപുത്തൂര്‍ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യുണിയന്‍ കുട്ടികള്‍ക്ക് മധുരം നല്‍കി. വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീമതി സി.ജി ഗീത അത് ലറ്റുകളെ അഭിസംഭോധന ചെയ്തു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ ടി. ഹരിദാസന്‍, എം. പ്രശാന്ത്, കെ. അജിത്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം. ആര്‍ പ്രമോദ്, സി. മുഹിനുദ്ധീന്‍, എം.പി അനില്‍കമാര്‍, അഖില്‍ സി.ആര്‍, എം. ഹരിദാസ്, ടി. വിഷ്ണുപ്രസാദ്,എസ്. ലക്ഷമി, പി. വിദ്യ , ടി. സുമ, കെ. ഷീജ, ഉഷ എം എന്നിവര്‍ നേതൃത്വം നല്‍കി

Monday, January 5, 2015


ഉണ്ണൂലി മുത്തശ്ശിക്ക് 'നന്മ' യുടെ പുതുവത്സരസമ്മാനം



അടക്കാപുത്തൂര്‍ ശബരി.പി.ടി.ബി.സ്മാരകഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം യൂണിറ്റ് പുതുവത്സരദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. സാമ്പത്തിക ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തൊണ്ണൂറ് വയസ്സ് കഴിഞ്ഞ അടക്കാപുത്തൂരിലെ കാഞ്ഞികുന്നത്ത് ഉണ്ണൂലിമുത്തശ്ശിക്ക് നന്മയൂണിറ്റ് സാമ്പത്തിക സഹായങ്ങള്‍ നല്‍കി. അരിയും പച്ചക്കറികളും പുതുവസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടേ നേതൃത്വത്തില്‍ വീട്ടിലെത്തി നല്‍കുകയായിരുന്നു. നല്ലപാഠം സ്ക്കൂള്‍ യൂണിറ്റ് പ്രസി. കുമാരി ആരതി. പി. സെക്രട്ടറി കെ. അഭിജിത്ത്, സ്ക്കൂള്‍ ലീ‍ഡര്‍ മുഹമ്മദ് സഫ് വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാലന്‍, പി.ടി.എ വൈസ് പ്രസി. ശ്രീ . കെ.ടി. മുരളീമോഹന്‍, നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി എം കോമളവല്ലി, ശ്രീ എം. ആര്‍ പ്രമോദ്,
ശ്രീ കെ.അജിത്ത്, ശ്രീമതി എസ്. ലക്ഷ്മി, ശ്രീ വിഷണുപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.