NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Saturday, May 9, 2015


പൈതൃക കേന്ദ്ര പഠന-പര്യടനത്തോടെ വേനല്‍പാഠശാല സമാപിച്ചു.

കുട്ടികളില്‍ കളികളിലൂടെയും പരീക്ഷണ നിരീക്ഷണ പര്യടനങ്ങളിലൂടേയും അറിവു പകരുകയെന്ന ലക്ഷ്യത്തോടെ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസി. ശ്രീമതി സി. ജി ഗീത ഉദ്ഘാടനം ചെയ്ത
തൃദിന വേനല്‍ പാഠശാല പൈതൃക കേന്ദ്ര പഠന-പര്യടനത്തോടെ സമാപിച്ചു.


















 കേന്ദ്ര ഗവര്‍മെണ്ടിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ 'സ്പിക് മാകേ'യുടെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്.
'സ്പിക് മാകേ'യുടെ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഉണ്ണികൃഷ്ണ വാരിയര്‍ കോട്ടക്കല്‍ കുട്ടികള്‍ക്ക് കേരള പൈതൃക കേന്ദ്രങ്ങളുടെ പ്രത്യേകത വിശദമാക്കി. പറയിപ്പെറ്റ പന്തിരുകിലപ്രധാനി നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയ രായരല്ലുര്‍ മല മുതല്‍ മാമാങ്കമരങ്ങേറിയ തിരുനാവായ വരെ യാത്ര നടത്തി. കെ. അജിത്, പി ശ്രീകുമാര്‍ , ബിന്ദു , രഞ്ജിനി, വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. ശ്രീ കെ. ഹരിദാസ് പാഠശാലയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. ആര്‍ വേണുഗോപാലന്‍, പി.ടി.എ പ്രസി. ടി. ജയപ്രകാശ്, കെ.ടി മുരളികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വേനല്‍ പാഠശാലാ രണ്ടാദിനം
 







വേനല്‍ പാഠശാലയുടെ രണ്ടാംദിവസം നിലമ്പൂര്‍ പ്രകൃതിപഠനകേന്ദ്രയുടെ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ശ്രീ സതീഷ് കുട്ടികള്‍ക്ക് ജൈവവൈവിധ്യങ്ങളേക്കുറിച്ച് അറിവേകി. തുടര്‍ന്ന് ശ്രീമതി കോമളവല്ലി ടീച്ചര്‍ കരകൗശല നിര്‍മ്മാണത്തേക്കുറിച്ചും ക്ലാസെടുത്തു.
ഉച്ചക്കുശേഷം വെള്ളിനേഴി ശ്രീ വി. രാമന്‍കുട്ടി മാസ്റ്റുര്‍ വാക്കും പൊരുളും എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് അ‍ഡ്വ. പ്രേമകുമാര്‍ ക്ലാസെടുത്തു. കുട്ടികള്‍ അവരുടെ ഫീഡ്ബാക്ക് അവതരിപ്പിച്ചു.

Thursday, May 7, 2015


വേനല്‍ പാഠശാല തുടങ്ങി.



അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരകഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കളിയും സംഗീതവും സംവാദവും പരീക്ഷണ നിരീക്ഷണവുമായി ഹൈസ്ക്കുള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ത്രിദിന വേനല്‍ പാഠശാലക്ക് തുടക്കമായി. 







 
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസി. ശ്രീമതി സി.‍ജി. ഗീത പാഠശാല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ശ്രീമതി  കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 
 ശ്രീ ജയരാജ് മുഖ്യാതിഥിയായി. പി.ടി.എ പ്രസി.  ശ്രീ ടി. ജയപ്രകാശ് ,  ശ്രീ കെ.ടി. മുരളീകൃഷ്ണന്‍,  ശ്രീ കെ. അജിത് എന്നിവര്‍ സംസാരിച്ചു. ഗണിതം മധുരം എന്ന വിഷയത്തില്‍  ശ്രീ വേണു പുഞ്ചപ്പാടം, വിദ്യാര്‍ത്ഥികളും മനശാസ്ത്രവും എന്ന വിഷയത്തില്‍ ഡോ. മല്ലിക, മാപ്പിളകലകളും മാപ്പിളപ്പാട്ടും എന്ന വിഷയത്തില്‍  ശ്രീ നാസര്‍ വല്ലപ്പുഴയും , ശാസ്ത്രം എന്ത് എന്തിന് എന്ന വിഷയത്തില്‍ ശ്രീമതി ഗീത വെള്ളിനേഴി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പ്രധാനധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍ സ്വാഗതവും, എം കോമളവല്ലി നന്ദിയും പറഞ്ഞു.

Tuesday, May 5, 2015

8, 9  ക്ലാസുകളിലെ കുട്ടികള്‍ക്കായി കളിയും കാര്യവും നിറഞ്ഞ 
'വേനല്‍ പാഠശാല 2015 '
മെയ് 7 മുതല്‍ 9 വരെ നടത്തുന്നു.

2014-15 വര്‍ഷത്തെ മിന്നും താരങ്ങള്‍

Thursday, February 26, 2015


സഹ്യശീതളിമയില്‍ ഒരു പഠനക്യാമ്പ്







പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്വവും പ്രാധാന്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനായി കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടക്കാപുത്തൂര്‍ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കണ്ടറിസ്ക്കൂളിലെ കുട്ടികള്‍ക്ക് ഒലവക്കോട് ധോണി വനമേഖലയില്‍ പഠനക്യാമ്പ് നടത്തി. വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് ശതാവരി ദേശീയ ഹരിതസേനയിലെ നൂറ് വിദ്യാര്‍ത്ഥികളും പത്ത് അധ്യാപകരുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. പൃകൃതിയിലെ ജൈവവൈവിധ്യങ്ങളും കുളിര്‍മ്മയും പച്ചപ്പും കണ്ടാസ്വദിച്ച കുട്ടികള്‍ക്ക് ക്യാമ്പ് ഒരു നവ്യാനുഭവമായി. ഒലവക്കോട് എലിവാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ എം രവികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ അമീര്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍, പി.ടി.എ വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍, ഹരിതസേന കണ്‍വീനര്‍ ശ്രീ കെ അജിത്, ഹരിതസേന പ്രവര്‍ത്തകന്‍ വൈശാഖ് എന്നിവര്‍ സംസാരിച്ചു. ശ്രീ സി. മുഹിനുദ്ദീന്‍, ശ്രീ എം.പി അനില്‍കുമാര്‍, ശ്രീ ഐ.ടി പ്രസാദ് , ശ്രീ ടി. വിഷ്ണു പ്രസാദ്, കെ. വിശ്വനാഥന്‍, ശ്രീമതി സുനന്ദ, ശ്രീമതി പി. എസ്. ലക്ഷമി,ശ്രീമതി പ്രീത, ശ്രീമതി അംബിക എന്നിവര്‍ നേതൃത്വം നല്‍കി.





 പാലക്കാട് മണി അയ്യര്‍ ഒഡിറ്റോറിയത്തിലെ വാദ്യോപകരണ മ്യൂസിയവും സംഘം സന്ദര്‍ശിച്ചു.




Thursday, February 19, 2015


സഹപാഠിക്കു ജയിക്കുവാന്‍

സ്നേഹദീപം സമ്മാനിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ വീട്ടില്‍ വൈദ്യുതി വെളിച്ചമില്ലെന്ന് മനസ്സിലാക്കിയ കൂട്ടുകാര്‍ അധ്യാപകരുടെ സഹായത്തോടെ ഒരു എമര്‍ജന്‍സി വിളക്ക് വാങ്ങിച്ച് സമ്മാനിക്കുകയും വിളക്ക് ചാര്‍ജ് ചെയ്യുന്നതിന് അയല്‍പക്കകൂട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്ത് മാതൃക കാട്ടി.



അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹര്‍സെക്കണ്ടറി സ്ക്കൂളിലെ നല്ലപാഠം യൂണിറ്റിലെ കുട്ടികളാണ് തങ്ങളുടെ സഹപാഠിയായ മഞ്ജുഷക്ക് സ്നേഹദീപപ്രഭ ചൊരിഞ്ഞ് എമര്‍ജന്‍സിലാമ്പ് നല്‍കിയത്. തങ്ങളെല്ലാവരും വൈദ്യുതവെളിച്ചത്തില്‍ പഠിക്കുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന കൂട്ടുകാരിക്ക് പരീക്ഷജയിക്കുവാന്‍ സഹായഹസ്തം നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. നല്ലപാഠം യൂണിറ്റ് കുട്ടികളില്‍ നിന്ന് സമാഹരിച്ച നന്മ ഫണ്ടില്‍ നിന്നാണ് അവര്‍ ഇതിനുവേണ്ട പണം കണ്ടെത്തിയത്. വിദ്യാലയത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.ആര്‍ വേണുഗോപാല്‍, സ്ക്കുല്‍ ലീഡര്‍ ഒ.കെ മുഹമ്മദ് സഫ് വാന്‍, നല്ലപാഠം യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മഞ്ജുഷക്ക് ദീപം സമ്മാനിച്ചു. പി.ടി.എ പ്രസി. ശ്രി. ടി. ജയപ്രകാശ്, വൈസ് പ്രസി. ശ്രീ കെ.ടി മുരളീമോഹന്‍, സ്റ്റാഫ് സെക്രട്ടറി എം. പ്രശാന്ത്, നല്ലപാഠം കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി എം കോമളവല്ലി, വിജയശ്രീ കണ്‍വീനര്‍ ശ്രീ കെ. അജിത് എന്നിവര്‍ സംസാരിച്ചു.