NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, November 19, 2015

ശാസ്ത്ര -ഗണിതശാസ്ര മേള വിജയികളെ സ്ക്കൂള്‍‍‍‍‍‍‍‍‍‍ അസംബ്ളിയില്‍ അനുമോദിക്കുന്നു.












 ടോപ്പ് വിന്നേഴ്സം

 ചങ്ങാതിക്കൂട്ടത്തില്‌ പങ്കെടുത്തവര്
 നന്മ നിധിയിലേക്ക് ശേഖരിച്ച പണം കൈമാറുന്നു.


Monday, November 16, 2015


ആദരാഞ്ജലി

ഈ വിദ്യാലയത്തിലെ ആദ്യ പത്താം ക്ലാസ് വിദ്യാര്ത്ഥിയും മുന് പ്രധാനാധ്യാപിക ശ്രീദേവീ ടീച്ചറുടെ ഭര്ത്താവുമായ ചന്ദേട്ടന്
ആദരാഞ്ജലി


സഭാമന്ദിര സമര്‍പ്പണവും പ്രതിഭാസംഗമവും നടത്തി.
അടക്കാപുത്തൂര്‍‍ സെക്കണ്ടറി സ്ക്കൂള്‍‍ കമ്മിറ്റി പൊതു ആവശ്യങ്ങള്‍ക്കായി സ്ക്കൂള്‍‍ സ്മൃതിമന്ദിരത്തിനു സമീപം നിര്‍മ്മിച്ച സഭാമന്ദിരത്തിന്‍‍റെ സമര്‍പ്പണവും പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാബാലപ്രതിഭാസംഗമവും നടത്തി. സഭാമന്ദിരത്തിന്റെ സമര്‍പ്പണം സെക്കണ്ടറി സ്കൂള്‍‍ ചെയര്‍‍‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍‍ത്തകനുമായ ശ്രീ ഇന്ത്യനൂര്‍‍‍ ഗോപി നിര്‍‍വ്വഹിച്ചു.











റിട്ട. പ്രൊഫ. പി. ബാലകൃഷ്ണന്‍‍ മുഖ്യാതിഥിയായി.ഗുരുശ്രേ‍ഷ്ഠാ അവാര്‍‍ഡ് ജേതാവും ബാലസാഹിത്യകാരനുമായ കെ.എന്‍‍ കുട്ടി മാസ്റ്ററെ അനുമോദിച്ചു.പ്രതിഭാസംഗമത്തില്‍ ഗണേഷ് മുന്നൂര്‍ക്കോട് കുട്ടികളുമായി സംവാദം നടത്തി.എം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷനായി.കെ.എന്‍ നാരായണന്‍‍ നമ്പൂതിരി, പി രാമചന്ദ്രന്‍‍, ഇ രാധാകൃഷ്ണന്‍, പി. കാര്‍ത്ത്യായനിക്കുട്ടി, മേജര്‍‍ എന്‍ വാസുദേവന്‍‍, കണ്ണൂര്‍ രമേശന്‍ , ആശാദേവി എന്നിവര്‍‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍‍ കെ.ആര്‍ വേണുഗോപാല്‍‍ സ്വാഗതവും പി.ടി.ബി.ട്രസ്റ്റ് സെക്രട്ടറി കെ അജിത് നന്ദിയും പറഞ്ഞു. കലാമണ്ഡലം ശിവദാസും സംഘവും നടത്തിയ ഓട്ടന്‍‍തുള്ളലും അരങ്ങേറി.ജില്ലാ വിജയികള്‍‍ക്ക് പി.വി. മാധവന്‍ മാസ്റ്റര്‍‍ സ്മാരക ട്രോഫികള്‍‍ വിതരണം ചെയ്തു.

Friday, October 16, 2015


യുഗപ്രഭാവരുടെ ജൻമദിനത്തിൽ
ഐ.എസ്.എം സന്ദര്‍‍ശനവും
അധ്യാപകർക്ക്
ആദരവും












അടക്കാപുത്തൂർ ശബരി പി. ടി. ബി. എസ്. എച്ച്. എസിലെ നല്ലപാഠം യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി എ. പി. ജെ അബ്ദുൽ കലാം, മലബാർ ഡിസ്ട്രിക്ട് ബോർഡ് ചെയർമാനും സ്കൂൾസ്ഥാപകരിൽ പ്രധാനിയുമായിരുന്ന പി. ടി. ഭാസ്കരപ്പണിക്കർ എന്നിവരുടെ ജന്മദിനമായ ഒക്ടോബർ 5 നു നല്ല പാഠം യൂണിറ്റിലെ അംഗങ്ങൾ തങ്ങൾക്ക് അറിവിൻറെ വെള്ളിവെള്ളിവെളിച്ചം നൽകി കൊണ്ട് മുപ്പതു വർഷത്തിലധികമായി അധ്യാപനം നടത്തി വരുന്ന പ്രിയ അധ്യാപകരായ പ്രധാനാധ്യാപകൻ കെ ആർ വേണുഗോപാൽ മാസ്റ്റർക്കും എം കോമളവല്ലി ടീച്ചർക്കും ആദരപത്രം നൽകി. ഐ.എസ്.എം. സന്ദര്‍‍‍ശനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ ബഹു:മണ്ണാര്‍ക്കാട് ഡി.. ഒ ഇന്ദിര, ഡയറ്റ് ഫാക്കൽറ്റി മുനീർ മാസ്റ്റർ, അജിത് , നല്ല പാഠം ഭാരവാഹികളായ അഭിലാഷ്, ആതിരാഷാജി എന്നിവർ സംസാരിച്ചു.

Sunday, October 4, 2015


നദീദിനം ആചരിച്ചു.

അടക്കാപുത്തൂർ ശബരി പി. ടി. ബി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ശതാവരിദേശീയഹരിതസേനയുടേയും ആഭിമുഖ്യത്തിൽ നദീദിനമായ ഒക്ടോബർ 3 നു വിദ്യാർത്ഥികൾ കുറ്റാനശേരി മുറിയങ്കണ്ണികരിമ്പുഴയോരത്തെത്തിനദീസംരക്ഷണപ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപകൻ കെ. ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സീഡ് യൂണിറ്റ് പ്രസിഡണ്ട് പി. സുഫൈറ പ്രതിജ്ഞ ചൊല്ലിക്കൊടൂത്തു.  















നദികൾ നമ്മുടെ ജീവനാഡികളാണെന്നും കാടുകളും മലകളും കാട്ടാറുകളും നശിച്ചു പോയാൽ ഭൂമിയിൽജീവിൻതുടിപ്പുംനാമാവശേഷമാകു

മെന്നും കുട്ടികൾ മുന്നറിയിപ്പ് നൽകി. സീഡ് കോ ഓർഡിനേറ്റർ കെ. അജിത്, എം. കോമളവല്ലി, എം. പി. അനിൽ കുമാർ, പ്രീത, ഷീബ, ദീപ്തി, എന്നിവർ നേതൃത്വം നൽകി.