NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Friday, September 26, 2014


ഹിന്ദി സപ്താഹം സമാപിച്ചു












.
ഹിന്ദി മാസാചരണത്തോടനുബന്ധിച്ച് അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ രാഷ്ട്രഭാഷക്ലബ്ബ് ഹിന്ദിസാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി സ്ക്കൂളില്‍ നടന്നുവരുന്ന,ഹിന്ദിസപ്താഹം സമാപിച്ചു. സമാപന സമ്മേളനം മണ്ണാര്‍ക്കാട് ഡി..ഒ ശ്രീ പി. നാരായണന്‍ മാസ്ററര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രധാനാധ്യാപകന്‍ ശ്രീ കെ. ആര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ ഹിന്ദി പ്രചാരകനും ലോഹ്യ വിചാര്‍ വേദി പ്രവര്‍ത്തകനുമായ ശ്രീ. ജനാര്‍ദ്ദനന്‍ നമ്പൂതിരിയെ ഹിന്ദി മഞ്ച് ആദരിച്ചു. കുട്ടികളുടെ ഹിന്ദി കലാസാഹിത്യ പരിപാടികള്‍, സ്ക്കൂളിലെ ഹിന്ദി പത്രമായ സുവര്‍ണ്ണദീപത്തിന്റെ പ്രകാശനം ചെര്‍പ്പുളശേരി എ..ഒ ശ്രീ എം. ജയരാജ് ‍ഡയറ്റ് ഫാക്കല്‍റ്റി ശ്രീ മുഹമ്മദ് ഹാഷീമിനു നല്‍കി നിര്‍വ്വഹിച്ചു. സരള്‍ ഹിന്ദി പരീക്ഷായിലെ റാങ്ക് ജേതാവ് അനുജ യു.പി യെ യോഗം അനുമോദിച്ചു. ശ്രീമതി സാവിത്രി ടീച്ചര്‍, ശ്രീ കെ അജിത്, ശ്രീ പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദി സാഹിത്യമഞ്ച് പ്രവര്‍ത്തകരായ ശ്രുതി. സി.പി സ്വാഗതവും , അഭിജിത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment