NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, September 25, 2014


ഹിന്ദി സപ്താഹം നാലാം നാള്‍ പിന്നിട്ടു. വെള്ളിയാഴ്ച്ച സമാപനം !!!



വളരെ ആവേശകരമായി നടക്കുന്ന ഹിന്ദി സപ്താഹം നാലാം നാള്‍ കഴിഞ്ഞപ്പോള്‍ ധാരാളം കുട്ടികളും അധ്യാപകരും സപ്താഹത്തില്‍ പങ്കാളികളായി. ഹിന്ദി അസംബ്ലി, ഹിന്ദി പ്രാര്‍ത്ഥന, ഉച്ചഭക്ഷണ ഇടവേളയിലെ ഹിന്ദികലാ സാഹിത്യ പരിപാടികള്‍, ഉച്ചതിരിഞ്ഞ് സ്ക്കൂള്‍ സമയത്തിനുശേഷം നടത്തുന്ന മധുരം ഹിന്ദി എന്ന ഹിന്ദി പഠന ക്ലാസ്, വൈഷ്ണവജനതോ, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങളുടെ പശ്ചാതലം എന്നിങ്ങനെ എല്ലാംകൊണ്ടും ഹിന്ദി അന്തരീക്ഷമാണ്. ശ്രീ എം. ആര്‍ പ്രമോദ് മാസ്റ്റര്‍, ശ്രീമതി സി. സുനന്ദ ടീച്ചര്‍ രണ്ടാംദിനത്തിലും, ശ്രീ ഐ.ടി പ്രസാദ് മാസ്റ്റര്‍, ശ്രീമതി രമാദേവി ടീച്ചര്‍, ശ്രീമതി കോമളവല്ലി ടീച്ചര്‍, മൂന്നാംദിനത്തിലും, ശ്രീ കെ.കെ വേണുഗോപാലന്‍ മാസ്റ്റര്‍, കുമാരി പ്രിയ ടീച്ചര്‍, കുമാരി രോഷ്ണി ടീച്ചര്‍, ശില്‍പ ടീച്ചര്‍ എന്നിവര്‍ നാലാംനാളും സപ്താഹത്തില്‍ പങ്കെടുത്തു.

No comments:

Post a Comment