NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Monday, September 22, 2014


കായിക രംഗത്ത് പ്രത്യാശയുടെ പൊന്‍വെളിച്ചം!!!
 
കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലായി നടത്തിയ ചെര്‍പ്പുളശേരി ഉപജില്ലാ സ്ക്കൂള്‍ ഗെയിംസില്‍ നമ്മുടെ വിദ്യാലയം നേട്ടങ്ങളുടെ വക്കിലെത്തി. ജൂനിയര്‍ ബോയ്സ് ഫുട്ബോള്‍ മത്സരത്തില്‍ ചെര്‍പ്പുളശേരി ജി.എച്ച്.എസിനെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ തോട്ടര എച്ച്.എസു മായി നടന്ന വാശിയേറിയ മത്സരത്തില്‍ ടൈ ബ്രേക്കറില്‍ 3-2 നു പരാജയപ്പെട്ടു.
സീനിയര്‍ ബോയ്സ് ഫുട്ബോള്‍ മത്സരത്തില്‍ കാട്ടുകുളം എച്ച്.എസ്.എസി നെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ വെള്ളിനേഴി ജി.എച്ച്.എസിനോട് 2-1 നു പരാജയപ്പെട്ടു.
  സീനിയര്‍ ബോയ്സ് കബഡിയില്‍ വെള്ളിനേഴി ജി.എച്ച്.എസിനേ 43- 3 നു പരാജയപ്പെടുത്തി. പക്ഷേ തോട്ടര എച്ച്.എസിനോടു 54-32 നു പരാജയപ്പെട്ടു.
സീനിയര്‍ ബോയ്സ് ക്രിക്കറ്റില്‍ ചെര്‍പ്പുളശേരി ജി.എച്ച്.എസിനെ തോല്‍പ്പിച്ചു. എന്നാല്‍ എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരത്തോട് പരാജയപ്പെട്ട് റണ്ണറപ്പാകുകയാണുണ്ടായത്.
എന്തായാലും ഈ വര്‍ഷത്തെ കായിക മാമാങ്കത്തിനു തുടക്കം ക്കുറിച്ച് നടന്ന സ്ക്കൂള്‍ ഗെയിംസില്‍ നമ്മുടെ വിദ്യാലയം പ്രത്യാശയുടെ പൊന്‍വെളിച്ചം സൃഷ്ടിച്ചിരിക്കുകയാണ്. കായികാധ്യാപകന്‍ ശ്രീ അനില്‍ മാസ്റ്റര്‍ കുട്ടികള്‍ക്കു നല്‍കി വരുന്ന കഠിന പരിശീലനത്തിന് ഭാവിയില്‍ തിളക്കമാര്‍ന്ന നേട്ടം ലഭിക്കുമെന്നതിനു സംശയമില്ല.



No comments:

Post a Comment